SignIn
Kerala Kaumudi Online
Sunday, 14 June 2026 1.38 AM IST

ഗർഭിണിയാണെന്ന വിവരം പങ്കുവച്ച് ബിഗ് ബോസ് താരം സജ്ന; വൈറലായി ഇൻസ്റ്റഗ്രാം സ്‌റ്റോറി

READ ENGLISH VERSION

sajnanoor

താൻ ഗർഭിണിയാണെന്ന വിവരം പങ്കുവച്ച് ബിഗ് ബോസ് മത്സരാർത്ഥിയും നടിയുമായ സജ്ന നൂർ. താൻ രണ്ടരമാസം ഗർഭിണിയാണെന്നാണ് സജ്ന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നത്. 'മാഷാ അള്ളാഹ്' എന്ന അടിക്കുറിപ്പും ചിത്രത്തിന് നൽകിയിട്ടുണ്ട്. നിരവധിപേരാണ് ഇവർക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നത്.

ബിഗ് ബോസ് മത്സരാർത്ഥിയായ ഫിറോസ് ഖാനാണ് സജ്നയുടെ മുൻ ഭർത്താവ്. 2023ലാണ് ഇവർ വേർപിരിയുന്നത്. രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു അത്. ആദ്യ വിവാഹത്തിൽ സജ്‌നയ്‌ക്ക് ഒരു മകളുണ്ട്. ഫിറോസുമായുള്ള ദാമ്പത്യത്തിൽ ഒരു മകനുമുണ്ട്. കുഞ്ഞുങ്ങളുടെ സംരക്ഷണം സജ്‌നയാണ് ഏറ്റെടുത്തിരിക്കുന്നത്. ഫിറോസ് ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി അടുത്തിടെ സജ്ന രംഗത്തെത്തിയിരുന്നു. തന്നെയും തന്റെ കുഞ്ഞുങ്ങളെയും നിരന്തരം വേട്ടയാടുകയാണെന്നും വഞ്ചിക്കപ്പെട്ട ജീവിതമായിരുന്നു തന്റേതെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരുന്നു.

'എന്റെ രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിലെ മകളെ പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞാണ് ഫിറോസ് എന്നെ വിവാഹം കഴിച്ചത്. എന്നാൽ, വിവാഹം കഴിഞ്ഞ് ആദ്യമാസം മുതൽ എന്റെ കുഞ്ഞിനെ കാണാൻ അയാൾ സമ്മതിക്കാതെയായി. പിന്നീട് ഗർഭിണിയായ സമയത്തും വീട്ടുകാരെ വിളിക്കാനോ കുഞ്ഞിനെ കാണാനോ സമ്മതിച്ചില്ല. ക്രൂര പീഡനങ്ങളാണ് ഞാൻ അനുഭവിച്ചത്. പ്രസവം കഴിഞ്ഞ് മൂന്നുമാസം തികയുന്നതിന് മുമ്പ് ഫിറോസിന്റെ ഫോണിൽ നിന്ന് മറ്റൊരു സ്‌ത്രീയുമായുള്ള അശ്ലീല സംഭാഷണം കേട്ട് ഞാൻ തകർന്നുപോയി. ആ വിഷമത്തിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് പോലും ശ്രമിച്ചു.

പിന്നീട് എറണാകുളത്തേക്ക് താമസം മാറിയപ്പോൾ സിനിമാ സെറ്റിൽ വച്ച് മറ്റൊരു പെൺകുട്ടിയുമായി ഞാൻ നേരിട്ട് പിടികൂടി. ആ പെൺകുട്ടി മാപ്പ് പറഞ്ഞതോടെയാണ് ആ പ്രശ്‌നം അവസാനിച്ചത്. ഷിയാസ് കരീമിന്റെ കേസുമായി ബന്ധപ്പെട്ട ഒരു യുവതിയുമായും ഫിറോസിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇത്തരം വഞ്ചനകൾ സഹിക്കാനാവാതെയാണ് ബന്ധം വേർപെടുത്താൻ ഞാൻ തീരുമാനിച്ചത്.

എനിക്ക് കർമയിൽ വിശ്വാസമില്ല. അതിനുവേണ്ടി കാത്തുനിന്നാൽ വർഷങ്ങൾ നീണ്ടുപോകും. പലതും ഞാൻ കാണേണ്ടിയും കേൾക്കേണ്ടിയും വരും. എനിക്കതിന് സമയമില്ല. ഞാൻ നിയമപരമായി നീങ്ങിയിട്ടുണ്ട്. ഇതുവരെയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞ് കേസ് കൊടുത്തിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക് വേണ്ടി ഞാൻ പേടിച്ച് ജീവിച്ചിട്ടുണ്ട്. എനിക്കിനി പേടിക്കാൻ വയ്യ' - സജ്‌ന പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PREGNANT, BIGGBOSS, SAJNANOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY