SignIn
Kerala Kaumudi Online
Saturday, 13 June 2026 10.06 PM IST

ജോർജുകുട്ടിയുടെ മൂന്നാംവരവ് ഒടിടിയിലേക്ക് ,​ ദൃശ്യം 3 സ്ട്രീമിംഗ് പ്രഖ്യാപിച്ചു

READ ENGLISH VERSION
drishyam3

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം പരമ്പരയിലെ മൂന്നാമത് ചിത്രം ദൃശ്യം 3യുടെ ഒ.ടി.ടി സ്ട്രീമിംഗ് പ്രഖ്യാപിച്ചു. ജൂൺ 18ന് ചിത്രം ഒ.ടി.ടിയിലെത്തും. ആമസോൺ പ്രൈം വീഡിയോയിലാണ് സ്ട്രീമിംഗ്. മലയാളത്തിന് പുറമെ തെലുങ്ക്,​ തമിഴ്,​ കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാകും.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പലതവണ മാറ്റി വച്ച ദൃശ്യം 3 മേയ് 21നായിരുന്നു തിയേറ്ററിലെത്തിെയത്. റിലീസ് ചെയ്ത് നാല് ആഴ്ചകൾക്ക് ശേഷമാണ് ചിത്രം ഒ.ടി.ടിയിലെത്തുന്നത്.

തിയേറ്ററിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം 300 കോടി നേടിയിരുന്നു,​ റിലീസ് ചെയ്ത് 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബിലും ഏഴുദിവസം കൊണ്ട് 200 കോടി ക്ലബിലും ദൃശ്യം ഇടം നേടി.

2013ലാണ് ദൃശ്യം പുറത്തിറങ്ങിയത്. എട്ടുവർഷങ്ങൾക്ക് ശേഷം 2021ൽ രണ്ടാംഭാഗം ഒ.ടി.ടി റിലീസായി എത്തി. ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന,​ സിദ്ധിഖ്,​ മുരളി ഗോപി,​ എസ്തർ അനിൽ,​ അൻസിബ എന്നിവരാണ് പ്രധ ാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പെൻ സ്റ്റുഡിയോയും പനോരമ സ്റ്റുഡിയോസും ചേർന്ന് അവതരിപ്പിച്ച ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GEORGEKUTTY, ANSIBA, MOHANLAL, MEENA, DRSIHYAM 3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY