
മുൻഭർത്താവ് സൂരജ് നമ്പ്യാരുമായി വേർപിരിഞ്ഞതിന് പിന്നാലെ തന്റെ ലൈംഗിക ആഭിമുഖ്യത്തെ കുറിച്ച് ഉയർന്നുവന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ബോളിവുഡ് താരം മൗനി റോയ്. ഒരു യുട്യൂബ് ചാനലിലെ ചാറ്റ്ഷോയിലാണ് മൗനി റോയുടെ പ്രതികരണം. തന്നെക്കുറിച്ച് കേട്ട ഒരു പ്രധാന ഗോസിപ്പ് താൻ ഗേ ആണെന്നുള്ളതാണ് എന്ന് താരം പറഞ്ഞു. സുരജുമായുള്ള വേർപിരിയൽ പ്രഖ്യാപിച്ചതിന് ആഴ്ചകൾക്ക് ശേഷമാണ് മൗനി റോയുടെ പ്രതികരണം.
2022ൽ വിവാഹിതരായ ഇരുവരും 2026 മേയ് മാസത്തിൽ സോഷ്യൽ മീഡിയയിലൂടെയാണ് വിവാഹ മോചനം പ്രഖ്യാപിച്ചത്. വേർപിരിയലിന് ശേഷമുള്ള പ്രതിസന്ധി ഘട്ടത്തിൽ തനിക്ക് ചുറ്റും ശക്തമായ പിന്തുണയുമായി ഒട്ടേറപ്പേർ ഉണ്ടായിരുന്നുവെന്ന് അവർ പറഞ്ഞു. ബുദ്ധിമുട്ടുള്ള സമയങ്ങളിൽ തന്നെ പിന്തുണച്ചതിന് കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും പ്രത്യേകിച്ച് പെൺ സുഹൃത്തുക്കൾക്കും താരം നന്ദി പറഞ്ഞു. ഇക്കാര്യത്തിൽ താൻ ഭാഗ്യവതിയാണെന്നും അവർ കൂട്ടിച്ചേർത്തു.
തന്റെ സത്രി സൗഹൃദങ്ങളെ കുറിച്ചും മൗനി റോയ് മനസു തുറന്നു. ജീവിതത്തിൽ പരസ്പരം പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ സാന്നിദ്ധ്യം എത്രത്തോളം പ്രധാനമാണെന്നും താരം വിശദീകരിച്ചു. എപ്പോഴും എന്നെ പിന്തുണയ്ക്കാൻ മികച്ച പെൺസുഹൃത്തുക്കൾ ഉണ്ടായിരുന്നു. എന്റെ നല്ല കാലത്തും മോശം കാലത്തും അവർ എനിക്കൊപ്പമുണ്ടായിരുന്നു. നിങ്ങളുടെ ജീവിതത്തിൽ അത്തരം സ്ത്രികൾ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്നും മൗനി റോയ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |