SignIn
Kerala Kaumudi Online
Friday, 19 June 2026 5.59 PM IST

കണ്ണൂരിൽ അദ്ധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ആൺസുഹൃത്ത് പിടിയിൽ

READ ENGLISH VERSION
aditya

കണ്ണൂർ: ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഗസ്റ്റ് അദ്ധ്യാപിക മരിച്ച സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. കണ്ണൂർ സ‌ർവകലാശാലയിലെ ഗസ്റ്റ് അദ്ധ്യാപികയായിരുന്ന ആദിത്യ അനിൽകുമാർ (28) ആണ് മരിച്ചത്. ആദിത്യയുടെ ആൺസുഹൃത്ത് ശരൺ ആണ് പിടിയിലായിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു ആദിത്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അന്ത്യം. പന്ന്യന്നൂർ മനേക്കര സ്വദേശിയായ ശരൺ മർദ്ദിച്ചതിൽ മനംനൊന്താണ് ആദിത്യ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.ശരൺ ആദിത്യയെ മർദ്ദിച്ചതായുള്ള യുവതിയുടെ അമ്മയുടെ മൊഴിയിൽ പാനൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. അനിൽ കുമാർ ആണ് ആദിത്യയുടെ പിതാവ്. സഹോദരൻ: അദ്വൈത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, TEACHER, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY