SignIn
Kerala Kaumudi Online
Saturday, 13 June 2026 5.37 PM IST

നിരോധിത പുകയില  ഉത്പ്പന്നങ്ങൾ പിടികൂടി

പീരുമേട്: : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പിടിവിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 375 പാക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഏലപ്പാറ ചെമ്മണ്ണ്സ്വ ചെങ്കമാക്കൽ അനസ് ഏലിയാസ് ജയിംസിനെയാണ് പീരുമേട് പൊലീസ് പിടികൂടിയത്കൂടുന്നത്. പീരുമേട് സി ഐ ഗോപിചന്ദ്രൻ, എസ് ഐ മാരായ വിനീത് . പ്രേംകുമാർ. സിപിഒ മാരായ ജോഷി,ഷിജു , രതീഷ്,എസിപി ഓ മാരായ അഷ് റഫ്, സിനിൽകുമാർ, എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇന്നലെ ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെ പിടികൂടിയത്.
പീരുമേട് പൊലീസിന്റെ നേതൃത്വത്തിൽ തോട്ടം മേഖലയിലെ വിവിധ ഭാഗങ്ങൾക്കെതിരെ വ്യാപക പരിശോധനയാണ് നടത്തിവരുന്നത് ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത് തുടർന്നുള്ള ദിവസങ്ങളിലും വിവിധ മേഖലകൾ കേന്ദ്രീകരിച്ച ശക്തമായ പരിശോധനകൾ നടത്താനാണ് പൊലീസിന്റെ തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY