SignIn
Kerala Kaumudi Online
Saturday, 13 June 2026 6.23 PM IST

ബൈക്ക് മോഷണം: പ്രതി പിടിയിൽ

a

കടയ്ക്കാവൂർ: ബൈക്ക് പൂട്ടുപ്പൊളിച്ച് മോഷ്ടിച്ച പ്രതി പിടിയിൽ.മണമ്പൂർ പുത്തൻകോട് പൊയ്കവിള വീട്ടിൽ ശ്രീരംഗന്റെ ബൈക്കാണ് നഷ്ടപ്പെട്ടത്.പ്രതി മണമ്പൂർ കണ്ണങ്കര ചരിവിള പുത്തൻവീട്ടിൽ സുൽഫിക്കറിനെയാണ് (35) കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ മാർച്ച് 25നായിരുന്നു മോഷണം.തുടർന്ന് ഒളിവിൽപ്പോയ പ്രതി കഴിഞ്ഞ ദിവസം തൊപ്പിച്ചന്ത കണ്ണങ്കര മണ്ണറക്കാവ് ശ്രീഭദ്രകാളി മാടൻ തമ്പുരാൻ ക്ഷേത്രത്തിലെ വെങ്കല വിളക്കുകളും,തൂക്കുവിളക്കുകളും മോഷ്ടിച്ചു.ഇവിടുത്തെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ നാട്ടുകാർ പെരുങ്കുളത്ത് ഇയാളെത്തിയപ്പോൾ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് സ്ഥത്തെത്തിയ പൊലീസീനെ കണ്ട് ഓടിയ പ്രതിയെ കടയ്ക്കാവൂർ എസ്.ഐ സജിത്ത്,പൊലീസ് ഉദ്യോഗസ്ഥരായ സാബു,ജോബി,രാജീവ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.മോഷ്ടിച്ച ബൈക്ക് ചാത്തൻപാറയിൽ നിന്ന് പൊലീസ് കണ്ടെടുത്തു.പ്രതിക്കെതിരെ കടയ്ക്കാവൂർ,കല്ലമ്പലം സ്റ്റേഷനുകളിൽ കേസുകളുണ്ട്.പല കേസുകളിലായി പ്രതി ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY