SignIn
Kerala Kaumudi Online
Saturday, 13 June 2026 5.38 PM IST

രാസലഹരിയുമായി യുവാക്കൾ പിടിയിൽ

melvin-jacob

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഡാൻസാഫ് പരിശോധനയിൽ ബംഗളൂരുവിൽ നിന്ന് കടത്തിയ 4.61ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. കോഴിക്കോട് മണ്ണാറക്കുന്ന് ചേവായൂർ പാറമുണ്ടയിൽ വീട്ടിൽ മെൽവിൻ ജേക്കബ് (29), തൃശൂർ ചാവക്കാട് പാലുവായി പുത്തൻവീട്ടിൽ മുഹമ്മദ് ജാസിം (22) എന്നിവരാണ് പിടിയിലായത്.

ഏലൂർ മഞ്ഞുമ്മൽ മുട്ടാറിലെ വാടകവീടായ നന്ദനം പേരെക്കുളത്ത് നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. വീടിന്റെ ഒന്നാംനിലയിലാണ് ഇരുവരും തങ്ങിയത്. ബംഗളൂരുവിൽ റെസ്റ്റോറന്റ് ജീവനക്കാരനായ മെൽവിനാണ് രാസലഹരി കൊണ്ടുവരുന്നത്. കഴിഞ്ഞദിവസം എത്തിച്ച 10ഗ്രാം എം.ഡി.എം.എയിൽ 5 ഗ്രാം വിതരണം ചെയ്തു. ശേഷിക്കുന്നത് പ്രതികൾ ഉപയോഗിക്കുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്. 6.95ഗ്രാം കഞ്ചാവും കണ്ടെടുത്തു.

പിഴല സ്വദേശി നിഥിൻ എന്നയാളാണ് വീട് വാടകയ്ക്ക് എടുത്തതെന്ന് ഉടമസ്ഥൻ മൊഴിനൽകി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്. ഏലൂർ പൊലീസിന് കൈമാറിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊച്ചി സിറ്റി നാർക്കോട്ടിക് സെൽ എ.സി.പി സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY