SignIn
Kerala Kaumudi Online
Monday, 25 May 2026 11.08 AM IST

ഹോട്ടലിലെ ബില്ലടച്ചില്ല;നാണംകെട്ട് പാക്കിസ്ഥാൻ

a

ഇസ്ലാമാബാദ്∙ യു.എസ്-ഇറാൻ ചർച്ച നടന്ന ഇസ്‍ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ല് പാകിസ്ഥാൻ അടച്ചില്ലെന്ന് റിപ്പോർട്ട്. ഇസ്ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ സെറീനയിൽ വച്ചായിരുന്നു പാക്കിസ്ഥാന്റെ നേതൃത്വത്തിൽ ഇറാൻ–യു.എസ് ചർച്ച നടന്നത്.ചർച്ച കഴിഞ്ഞു പാക്കിസ്ഥാൻ ഹോട്ടൽ ബിൽ അടച്ചില്ലെന്നാണു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഹോട്ടൽ ഉടമ ഇടപെടുകയും ബില്ലുകൾ അടയ്ക്കാൻ സർക്കാരിനെ നിർബന്ധിക്കുകയും ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയതായും റിപ്പോർട്ടുണ്ട്. അതേസമയം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പാക്കിസ്ഥാന് വീഴ്ചയുണ്ടായെന്നും അത് രാജ്യത്തിന്റെ പരാജയമാണെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള ഒരു റിപ്പോർട്ടിൽ പറയുന്നു.10-12 തീയതികളിലായായിരുന്നു ഇറാൻ–യു.എസ് ചർച്ച പാക്കിസ്ഥാനിൽ നടന്നത്.ഏപ്രിൽ 10-12 തീയതികളിലായാണ് ഇസ്ലാമാബാദിൽവെച്ച് ഇറാൻ ഉന്നതോദ്യോഗസ്ഥരും- യുഎസ് പ്രതിനിധികളും തമ്മിലുള്ള ചർച്ച നടന്നത്. അതീവ സുരക്ഷയിലായിരുന്നു കൂടിക്കാഴ്ച. എന്നാൽ, കരാർവ്യവസ്ഥകളിൽ സമവായം ഉണ്ടാകാത്തതിനെ തുടർന്ന് ചർച്ച അലസിപ്പിരിഞ്ഞിരുന്നു. രണ്ടാംഘട്ട ചർച്ചകൾ വ്യാഴാഴ്ച നടക്കുമെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360