SignIn
Kerala Kaumudi Online
Monday, 25 May 2026 11.09 AM IST

പ്രളയം: കെനിയയിൽ മരണം 108

pic

നെയ്റോബി: കെനിയയിൽ ആഴ്ചകളായി തുടരുന്ന ശക്തമായ മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 108 ആയെന്ന് നാഷണൽ പൊലീസ് സർവീസ് അറിയിച്ചു. മാർച്ച് 6 വൈകിട്ട് മുതലാണ് തലസ്ഥാനമായ നെയ്റോബി അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മിന്നൽ പ്രളയങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. വൈദ്യുതി വിതരണവും വ്യോമഗതാഗതവും താറുമാറായി. 2,700ലേറെ കുടുംബങ്ങൾക്ക് വീട് നഷ്ടമായി. അതേ സമയം,​ മഴയുടെ കാഠിന്യം ചില മേഖലകളിൽ കുറഞ്ഞു. എന്നാൽ,​ ജലാശയങ്ങളും ഡ്രെയിനേജ് സംവിധാനങ്ങളും കരകവിഞ്ഞൊഴുകുന്നതിനാൽ വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360