SignIn
Kerala Kaumudi Online
Monday, 25 May 2026 12.06 PM IST

പാക് മുൻ സേനാ മേധാവി ഖമർ ജാവേദ് ബജ്‌വയുടെ നില ഗുരുതരം?

pic

കറാച്ചി: പാകിസ്ഥാൻ മുൻ സൈനിക മേധാവി ഖമർ ജാവേദ് ബജ്‌വയുടെ (64) നില ഗുരുതരമെന്ന് അഭ്യൂഹം. കഴിഞ്ഞ മാസം റാവൽപിണ്ടിയിലെ വസതിയിലെ കുളിമുറിയിൽ വീണ് ബജ്‌വയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. മിലിട്ടറി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബജ്‌വ തീവ്രപരിചരണ വിഭാഗത്തിൽ കോമയിൽ തുടരുകയാണെന്നും തലച്ചോറിൽ രക്തസ്രാവമുണ്ടായെന്നും പറയപ്പെടുന്നു. ബജ്‌വ മരിച്ചെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. അതേ സമയം, പാക് സൈന്യമോ ബജ്‌വയുടെ കുടുംബമോ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടില്ല. ബജ്‌വ മരിച്ചെന്ന വാർത്ത വ്യാജമാണെന്നും അഫ്ഗാൻ ആസ്ഥാനമായുള്ള ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തെറ്റായ വിവരം പ്രചരിപ്പിച്ചെന്നും ഒരു പാക് മാദ്ധ്യമം ആരോപിച്ചു. 2016 - 2022 കാലയളവിലാണ് ഇയാൾ സേനാ മേധാവിയായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360