
വിയന്ന: പാരാഗ്ലൈഡിംഗിനിടെ ചെറുവിമാനവുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് താഴേക്ക് പതിച്ച യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. പാരാഗ്ലൈഡിംഗിൽ ഏറെ നാളത്തെ പരിചയസമ്പത്തുള്ള 44 കാരിയായ സബ്രീനയാണ് രക്ഷപ്പെട്ടത്. വടക്കൻ ഓസ്ട്രിയയിലെ പാരാഗ്ലൈഡിംഗിന് പേരുകേട്ട ഷ്‌മിറ്റൻഹോഹെ പർവതത്തിനടുത്ത് ശനിയാഴ്‌ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. കൂട്ടിയിടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പാരാഗ്ലൈഡിംഗിനിടെ പെട്ടെന്നാണ് ചെറുവിമാനം യുവതിയുടെ തലയ്‌ക്ക് തൊട്ടുമുകളിലൂടെ പറന്നത്. വിമാനത്തിൽ തട്ടി പാരാഗ്ലൈഡർ പിളരുകയും യുവതി താഴേക്ക് വീഴുകയുമായിരുന്നു. എന്നാൽ അപ്രതീക്ഷിതമായ ആ വീഴ്‌ചയ്ക്കിടയിലും നിമിഷനേരംപോലും പാഴാക്കാതെ യുവതി എമർജൻസി പാരച്യൂട്ട് നിവർത്തിപ്പിടിച്ചു. പാരാഗ്ലൈഡിംഗിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനായി ദേഹത്ത് ഘടിപ്പിച്ചിരുന്ന ക്യാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങളും പതിഞ്ഞത്. എമർജൻസി പാരച്യൂട്ട് നിവർത്തിയെങ്കിലും വളരെ വേഗത്തിൽ തന്നെയാണ് യുവതി താഴേക്ക് പതിച്ചത്. എന്നാൽ, വലിയ പരിക്കുകൾ ഏൽക്കാത്തത് രക്ഷയായി. യുവതിയെ പ്രാഥമിക വൈദ്യപരിശോധനകൾക്കായി ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി ഓസ്‌ട്രിയൻ പൊലീസ് പ്രതികരിച്ചു.
വിമാനത്തിന്റെ പൈലറ്റിനും സാരമായ പരിക്കുകളുണ്ട്. പാരാഗ്ലൈഡറുമായുണ്ടായ കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്ന് 28 കാരനായ പൈലറ്റ് പ്രതികരിച്ചു. കൂട്ടിയിടിക്കുപിന്നാലെ സെൽ ആം വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്‌തതിനുശേഷമായിരുന്നു പൈലറ്റിന്റെ പ്രതികരണം. യഥാർത്ഥത്തിൽ വലിയൊരപകടം ഒഴിവായെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിനുപിന്നാലെ കൂട്ടിയിടി സംഭവിച്ച വ്യോമാതിർത്തിയുടെ അപകടസാദ്ധ്യതകളും അടിയന്തര ഉപകരണങ്ങളുടെ പ്രധാന്യവും സംബന്ധിച്ച ചർച്ചകൾ സജീവമായി.
🇦🇹 A paraglider collided midair with a Cessna 172 over Austria and somehow survived.
— Mario Nawfal (@MarioNawfal) May 24, 2026
She deployed her emergency parachute seconds after impact and landed safely.
The plane pilot also managed to land safely at Zell am See Airport.pic.twitter.com/6IH7sTi3Ic
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |