SignIn
Kerala Kaumudi Online
Monday, 25 May 2026 9.43 AM IST

ക്യാമ്പ് സമാപിച്ചു

camp
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാരുടെ ദ്വിദിന റസിഡൻഷ്യൽ പരിശീലനത്തിന്റെ ഭാഗമായി രണ്ടാം ദിനം രാവിലെ നടത്തിയ കായികക്ഷമതയും പരിശീലനവും കരിപ്പൂർ അന്തർദ്ദേശീയ വിമാനത്താവളം സി.ഐ.എസ്.എഫ് അസി. കമാൻഡന്റ് സുനിൽ റജ്വാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പുറപ്പെടുന്നവരുടെ കൂടെ സേവനം ചെയ്യുന്നതിന് തിരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാരുടെ ദ്വിദിന റസിഡൻഷ്യൽ പരിശീലന ക്യാംപ് കരിപ്പൂർ ഹജ്ജ് ഹൗസിൽ സമാപിച്ചു. രണ്ടാം ദിനത്തിലെ ആദ്യ സെഷൻ ഫിസിക്കൽ ട്രെയ്‌നിംഗ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം സി.ഐ.എസ്.എഫ് അസി.കമാൻഡന്റ് സുനിൽ റജ്വാർ ഫ്‌ളാഗ് ഓഫ് ചെയ്തു. സാങ്കേതിക പരിശീലനം സെഷനിൽ നോഡൽ ഓഫിസർ പി.കെ. അസ്സൈൻ ക്ലാസെടുത്തു. എയർലൈൻസ് പ്രതിനിധികളായ കെ.പി. ഹനി (ഫ്‌ളൈ നാസ്), ജി.ഋഷികുമാർ (ആകാശ എയർ) എന്നിവർ അവതരണം നടത്തി.

എസ്.എച്ച്.ഐമാരുടെ മന:ശാസ്ത്ര സമീപനം വിഷയത്തിൽ അബ്ദു മാനിപുരം ക്ലാസെടുത്തു. ഹോം ടു ഹോം സെഷനിൽ കെ.ടി.അമാനുല്ല, കെ.എ. മുഹമ്മദ് സലീം എന്നിവർ ക്ലാസ് നയിച്ചു. വിവിധ സെഷനുകളിൽ അസി.സെക്രട്ടറി ജാഫർ കെ.കക്കൂത്ത്, അബ്ദുറഹ്മാൻ വായങ്കര, ഷാഫി കേളോത്ത് സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL