കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ആഞ്ഞടിച്ച കാറ്റിലും ശക്തമായ മഴയിലും കൃഷി നാശവും വീടുകളും തകർന്ന പ്രദേശങ്ങളിൽ കൃഷിമന്ത്രിയും ബന്ധപെട്ട ഉദ്യോഗസ്ഥരും സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കെ.എം അഭിജിത്ത് എം.എൽ.എ പറഞ്ഞു. കൃഷിനാശം സംഭവിച്ച പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു. നിരവധി കർഷകർക്ക് കൃഷി നാശം ഉണ്ടായിട്ടുണ്ട്. ഏകദേശം അൻപത് കോടിയോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. പ്രശ്ന ബാധിത പ്രദേശങ്ങളിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തിയെന്നും ജനങ്ങളുടെ സഹായത്തോടെ ആവശ്യമായ നടപടികളിലേക്ക് കടക്കുമെന്നും എം.എൽ.എ പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |