SignIn
Kerala Kaumudi Online
Monday, 25 May 2026 10.16 AM IST

വയനാട് ടൗൺഷിപ്പ്: 40 വീടുകൾ കൂടി കൈമാറി, 123 കുടുംബങ്ങൾക്ക് വീടായി

township
township

കൽപ്പറ്റ: വയനാട് ടൗൺഷിപ്പിൽ 40 വീടുകൾ കൂടി ഗുണഭോക്താക്കൾക്ക് കൈമാറി. ഇതുവരെ 83 വീടുകളാണ് കൈമാറിയിരുന്നത്. 40 വീടുകൾ കൂടി കൈമാറിയതോടെ ആകെ 123 വീടുകളുടെ കൈമാറ്റം പൂർത്തിയായി. 55 വീടുകൾ കൂടി അടുത്ത ദിവസം കൈമാറും. ഈ മാസം അവസാനത്തോടെ ആദ്യഘട്ടത്തിൽ രേഖകൾ കൈമാറിയ 178 കുടുംബങ്ങളും താമസം തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച രണ്ട് സോണുകളിലായാണ് വീടുകൾ കൈമാറിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി, കിഫ്‌കോൺ അധികൃതരുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്ന ശേഷമാണ് താക്കോൽ കൈമാറിയത്. വീടുകൾക്ക് തകരാറില്ലെന്ന് സംയുക്ത പരിശോധന നടത്തി ഉറപ്പാക്കി. ചെറിയ പരാതികൾ പോലും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള അവസരം ഒരുക്കിയിരുന്നു.

'യഥാർത്ഥ താക്കോൽ കൈമാറ്റം' എന്ന പേരിൽ പുതിയ സർക്കാർ ചടങ്ങ് സംഘടിപ്പിക്കുമെന്നാണ് സൂചന. അതേസമയം തിരഞ്ഞെടുപ്പോ ഭരണമാറ്റമോ ഒന്നും ടൗൺഷിപ്പ് നിർമ്മാണത്തെ ബാധിച്ചിട്ടില്ല. നിർമ്മാണ പ്രവർത്തനങ്ങൾ സാധാരണ പോലെ പുരോഗമിക്കുകയാണ്. പ്രധാന റോഡുകളുടെ ടാറിംഗ് പ്രവൃത്തികൾ ഇന്ന് ആരംഭിക്കും. ടാറിംഗ് പൂർത്തിയാകുന്നതോടെ ടൗൺഷിപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാകും.വയനാട് ടൗൺഷിപ്പ് കാണാൻ ഇപ്പോഴും വിവിധ ജില്ലകളിൽ നിന്നും മറ്റുമായി ജനപ്രവാഹമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL