SignIn
Kerala Kaumudi Online
Monday, 25 May 2026 5.58 AM IST

അദ്ധ്യാപക സൗഹൃദ സംഗമം ഒമ്പതിന്

fri
അദ്ധ്യാപക സൗഹൃദ സംഗമം

കൊടുവള്ളി:കൊടുവള്ളി ഹയർസെക്കൻഡറി സ്കൂളിൽ 1957 മുതൽ സേവനമനുഷ്ഠിച്ച അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും കൂട്ടായ്‌മയുടെ സൗഹൃദ സംഗമം ഒമ്പതിന് സ്കൂൾ അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ നടക്കുന്ന പരിപാടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ കെ.കെ. എ. കാദർ ഉദ്ഘാടനം ചെയ്യും. ഡോ.സി.എൻ. ബാലകൃഷ്ണൻ നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 7306633095,9497305995 ബന്ധപ്പെടാം. വാർത്ത സമ്മേളനത്തിൽ ഇ.സി. മുഹമ്മദ്, പി .ടി . അബ്ദുൾ നാസർ, എൻ .പി . മുഹമ്മദ് ഹനീഫ, എൻ .വിലാസിനി, എം. പി. മൂസ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL