SignIn
Kerala Kaumudi Online
Monday, 25 May 2026 9.25 AM IST

സൗജന്യ തൊഴിൽ മേള 10ന്

job
സൗജന്യ തൊഴിൽ മേള

കോഴിക്കോട്: കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയത്തിന് കീഴിൽ നീലിറ്റ് (എൻ.ഐ.ഇ.എൽ.ഐ.ടി) സൗജന്യമെഗാ തൊഴിൽ മേള നാദാപുരം ഐ.എച്ച്.ആർ.ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ 10ന് നടക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ നടക്കുന്ന മേളയിൽ 20 ലധികം പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കും. എസ്.എസ്.എൽ.സി മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായി ആയിരത്തിലധികം തൊഴിൽ അവസരങ്ങൾ ലഭ്യമാണ്. ഐ.എച്ച്.ആർ.ഡി വിദ്യാർത്ഥികൾ, മുൻ വിദ്യാർത്ഥികൾ, ഐ.ടി.ഐ/ ഡിപ്ലോമ/ ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ, എൻജിനീയറിംഗ്, പോളിടെക്നിക്ക് വിദ്യാർഥികൾ, നീലിറ്റ് വിദ്യാർത്ഥികൾ എന്നിവർക്കും മേളയിൽ പങ്കെടുക്കാം. വാർത്താസമ്മേളനത്തിൽ ഐ.എച്ച്.ആർ.ഡി പ്രിൻസിപ്പൽ ഒ.വി അശോകൻ, എം. അശോകൻ, എസ്.ജി ശ്രീജിഷ് പങ്കെടുത്തു. രജിസ്‌ട്രേഷൻ: www.calicut.nielit.in/jobfair/ എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. ഫോൺ: 4952287266

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL