കോട്ടയം: പുസ്തകങ്ങളുടെ വ്യാജ പി.ഡി.എഫ് പതിപ്പുകൾ നിർമ്മിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ വില്പന നടത്തിയയാൾ അറസ്റ്റിൽ. മലപ്പുറം പള്ളറപ്പറമ്പ് സ്വദേശിയായ പള്ളറ തെക്കേക്കണ്ടി വീട്ടിൽ പി.സി ഹിബാത്തുൽ റഹ്മാനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തത്. ഡി.സി ബുക്‌സിന് മാത്രം പകർപ്പവകാശമുള്ള പുസ്തകങ്ങൾ പി.ഡി.എഫ് ഫോർമാറ്റിലേക്ക് മാറ്റി വ്യാജകോപ്പികൾ നിർമ്മിക്കുകയും വാട്‌സ് ആപ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വിൽക്കുകയുമായിരുന്നു ചെയ്തത്. പകർപ്പവകാശ ലംഘനം നടത്തുന്നവരെ നിയമപരമായി നേരിടുമെന്നും പുസ്തകപ്രസാധന മേഖലയെ തകർക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി മുന്നോട്ടുപോകുമെന്നും ഓൾ കേരള ബുക്ക് സെല്ലേഴ്‌സ് ആന്റ് പബ്ലിഷേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
