SignIn
Kerala Kaumudi Online
Monday, 25 May 2026 7.48 AM IST

വിഷു വൈബിൽ ടൂറിസം കേന്ദ്രങ്ങൾ ഹൗസ്ഫുൾ

കോട്ടയം : വേനൽ അവധിക്കൊപ്പം വിഷുവും എത്തിയതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ തിരക്കിലമർന്നു. പകൽച്ചൂടിലും ടൂറിസം കേന്ദ്രങ്ങളിലെ ഭക്ഷണ ശാലകളിലും തിരക്കോട് തിരക്ക്. ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ഹൗസ് ഫുൾ. വാഗമണ്ണിലും, ഇല്ലിക്കൽക്കല്ലിലും തിരക്കേറി. കുമരകത്ത് വിദേശ സഞ്ചാരികളും നിരവധിപ്പേരെത്തുന്നുണ്ട്. ഹോട്ടലുകളിലും ഷാപ്പുകളിലും രുചിനുകരാൻ കുടംബത്തോടെയാണ് ആളുകളുടെ വരവ്. കുമരകം കരിമീനിന് വിലകുറഞ്ഞതോടെ അന്യജില്ലകളിൽനിന്ന് കരിമീൻ രുചിക്കാൻ എത്തുന്നവരുമേറെയാണ്. ഹൗസ് ബോട്ടിൽ യാത്ര ചെയ്തും റിസോർട്ടുകളിലും ഹോംസ്റ്റേകളിലും രാത്രി ചെലവഴിച്ചും അടിച്ചുപൊളിക്കുകയാണ്.

ഹോട്ടൽ, ഹോംസ്റ്റേകളിൽ ബുക്കിംഗാണ്. വൈകിട്ട് മഴയുള്ളതിനാൽ മലയോരത്തെ മഴ ആസ്വദിക്കാനും തിരക്കാണ്. വാഗമണ്ണിലെ മൊട്ടക്കുന്നുകൾ, ഇലവിഴാപ്പൂഞ്ചിറയിലെ ഹോംസ്റ്റേകൾ, പൈൻ ഫോറസ്റ്റ്, വിവിധ വ്യൂ പോയിന്റുകൾ, തേയിലത്തോട്ടങ്ങൾ, അഡ്വഞ്ചർ പാർക്ക്, സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകൾ എന്നിവിടങ്ങളിലെല്ലാം വൻ തിരക്കാണ്.

ഡിമാൻഡ് പാക്കേജ് ബുക്കിംഗിന്

ഏജൻസികൾ വഴിയുള്ള പാക്കേജ് ബുക്കിംഗുകളാണ് ഏറെയും. എറണാകുളത്ത് നിന്ന് കുമരകത്ത് ഹൗസ് ബോട്ട് യാത്രയും റിസോർട്ടിലെ താമസവും കഴിഞ്ഞ് വാഗമൺ വഴി മൂന്നാറിലേക്ക് പോകുംവിധമാണ് പാക്കേജ്. ഏജൻസികളുമായി ബന്ധപ്പെട്ട് നിൽക്കുന്ന മുഴുവൻ റിസോർട്ടുകളും ഹൗസ് ഫുള്ളാണ്. കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസയാത്രയും കരുത്തുപകരുന്നു.

പണിയായി പാചകവാതകംപാചക വാതക പ്രതിസന്ധി ഇപ്പോഴും ഹോട്ടലുകളെ വലയ്ക്കുന്നു. നാടൻ രുചി തേടിയെത്തുന്നവർക്ക് പലപ്പോഴും കിട്ടുന്നില്ല. വടക്കൻ ജില്ലക്കാരാണ് ഏറെയും.

അവധിയുടെ ആവേശം

വിശേഷദിനങ്ങൾ അടുത്തടുത്ത്

ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്ക്

ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന് ആളുകൾ കൂടി

ബുക്കിംഗ് ഇത്തവണ കൂടുതലാണ്. പലയിടങ്ങളിലും റൂം കിട്ടാനില്ല. കാലാവസ്ഥയും അനുകൂലമാണ്.

ടൂറിസം സംരഭകർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL