
കാഞ്ഞങ്ങാട്: സർവീസിൽ നിന്നും വിരമിക്കുന്ന കീക്കാൻ രാമചന്ദ്ര റാവു മെമ്മോറിയൽ ഗവ.യു.പി സ്കൂൾ പ്രധാനാദ്ധ്യാപകൻ കെ.എം.ദിലീപ് കുമാറിന് യാത്രയയപ്പ് നൽകി. യാത്രയയപ്പ് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭന ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. ദിലീപ് കുമാർ മാസ്റ്റർക്കുള്ള ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭനയും മംഗളപത്രം കെ.നാരായണനും കൈമാറി. എസ്.എസ്.എൽ.സി പരീക്ഷയിൽ കന്നഡ മീഡിയയിൽ എ പ്ലസ് ഗ്രേഡ് നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ പഞ്ചായത്ത് മെമ്പർ പി.അബ്ബാസ് ഉപഹാരം നൽകി അനുമോദിച്ചു. നവോദയ വിദ്യാലയത്തിലേക്ക് പ്രവേശനം ലഭിച്ച ശ്രീരാമൻ പഞ്ചായത്ത് മെമ്പർ അസുറാബി റാഷിദ് ഉപഹാരം നൽകി അനുമോദിച്ചു. കെ. അരവിന്ദ മാസ്റ്റർക്കുള്ള ഉപഹാരം ചന്ദ്രാവതിസമ്മാനിച്ചു.കെ.എം.ദിലീപ് കുമാർ മറുപടി പ്രസംഗം നടത്തി. കെ.രവിവർമ്മൻ മാസ്റ്റർ സ്വാഗതവും സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഷീന ടീച്ചർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
