SignIn
Kerala Kaumudi Online
Monday, 25 May 2026 9.37 AM IST

ചമ്പാടൻ വിജയൻ സ്മാരക അവാർഡ്

cv
സി.വി രാഘവന്

കണ്ണൂർ: കണ്ണൂർ ശ്രീനാരായണ സാംസ്‌കാരിക സമിതി ശ്രീനാരായണഗുരു കൾച്ചറൽ എഡ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് വർഷംതോറും നൽകിവരുന്ന ചമ്പാടൻ വിജയൻ സ്മാരക അവാർഡിന് ഗുരുധർമ്മ പ്രചാരകനായ സി.വി രാഘവന് അർഹനായി. നാളെ വൈകുന്നേരം മൂന്നിന് മഹാത്മാ മന്ദിരത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ചടങ്ങിൽ ചമ്പാടൻ വിജയൻ അനുസ്മരണ സമ്മേളനവും നടക്കും. അവാർഡ് ദാന ചടങ്ങ് ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യും. ചമ്പാടൻ വിജയൻ അനുസ്മരണം വസുമിത്രൻ എൻജിനീയർ നിർവഹിക്കും. ഭക്തി സംവർദ്ധിനി യോഗം യോഗം പ്രസിഡന്റ് കെ പി ബാലകൃഷ്ണൻ, എസ്.എൻ.ഡി.പി കണ്ണൂർ യൂണിയൻ സെക്രട്ടറി പി.പി ജയകുമാർ, കണ്ണൂർ കോപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കറ്റ് ലിഷ ദീപക് എന്നിവർ വിശിഷ്ടാതിഥിയാകും. മോഹനൻ പൊന്നമ്പത്ത് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL