SignIn
Kerala Kaumudi Online
Monday, 25 May 2026 10.23 AM IST

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

medi-camp
സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ് ഡോ. എ. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

കൂത്തുപറമ്പ്: ലയൺസ് ക്ലബ്ബ് കൂത്തുപറമ്പ്, കൂത്തുപറമ്പ് ഐ.എം.എ, ഗ്രെയ്സ് ക്ലിനിക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കണ്ടംകുന്ന് ഗ്രേസ് ക്ലിനിക്കിൽ ലയൺസ് ക്ലബ് സിസ്ട്രിക്ട് 318 ഇ അഡിഷണൽ കാബിനറ്റ് സെക്രട്ടറി ഡോ. എ. ജോസഫ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് കെ. രാജൻ അദ്ധ്യക്ഷനായിരുന്നു. വി.കെ മനോജ് കുമാർ, ഒ. ഗംഗാധരൻ, കെ.കെ കുഞ്ഞഹമ്മദ്, സി. ചന്ദ്രൻ, ഡോ. അശോക് ഗോപിനാഥ്, ഡോ. അനീഷ് ജോസഫ്, ഗ്രേസ് എ. ജോസഫ് എന്നിവർ സംസാരിച്ചു. വിവിധ വിഭാഗങ്ങളിലായി ജനറൽ മെഡിസിൻ, സർജിക്കൽ ഓങ്കോളജി, നേത്ര വിഭാഗം, ശിശുരോഗ വിഭാഗം, അസ്ഥിരോഗം, ഗൈനക്കോളജി ഡോക്ടർമാർ
ക്യാമ്പിൽ പങ്കെടുത്തു. ഫിസിയോതെറാപ്പി സേവനവും ഒരുക്കിയിരുന്നു. കൈവേലിക്കൽ ഗുരുചൈതന്യ വിദ്യാലയത്തിലും സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, MEDICAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL