SignIn
Kerala Kaumudi Online
Monday, 25 May 2026 6.01 AM IST

ചെസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു 

chess
ചെസ്

ആലപ്പുഴ: ജില്ലാ സീനിയർ സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ചെസ് അസോസിയേഷൻ ആലപ്പുഴയുടെ നേതൃത്വത്തിൽ കോമളപുരം ലൂഥറൻ സ്കൂളിൽ സംഘടിപ്പിച്ച മത്സരത്തിൽ 110 താരങ്ങൾ പങ്കെടുത്തു. ചാമ്പ്യൻഷിപ്പ് ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ പ്രസന്ന രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമാപനച്ചടങ്ങിൽ ലൂഥറൻ സ്കൂൾ പ്രധാനാദ്ധ്യാപിക ആർ.സ്വപ്ന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചെസ് അസോസിയേഷൻ കേരളയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.വിനീത് കുമാർ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ.ത്രിഗുണൻ, ആർബിറ്റർ എ.അജേഷ് കുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL