
കൊച്ചി: മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ കേസുകളിൽ പ്രതിയായ കാപ്പ പ്രതിയെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി അസ്രാജ് ബിൽഡിംഗിൽ ഷിനാസിനെയാണ് (29)മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം, ദേഹോപദ്രവം, കവർച്ച, മയക്കുമരുന്ന് കച്ചവടം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയായ ഷിനാസിനെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. എന്നാൽ കാപ്പ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്നാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഇൻസ്പെക്ടർ കെ.എ. ഷിബിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ആന്റണി ക്ലീറ്റസ്, റോണി, സിവിൽ പൊലീസ് ഓഫീസർമാരായ ബേബിലാൽ, അജിത്ത്, ശാലിൻ, സിനോഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |