SignIn
Kerala Kaumudi Online
Monday, 25 May 2026 6.53 AM IST

കടയിൽ അതിക്രമിച്ചു കയറി മോഷണം: പ്രായപൂർത്തിയാവാത്ത കുട്ടിയുൾപ്പെടെ രണ്ടു പേർ പിടിയിൽ

chutty-

പുൽപ്പള്ളി: കടയിൽ അതിക്രമിച്ചു കയറി സ്‌റ്റേഷനറി സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പ്രായപൂർത്തിയാവാത്ത കുട്ടിയുൾപ്പെടെ രണ്ടു പേർ പിടിയിൽ. നീർവാരം, പരിയാരം ഉന്നതിയിൽ ചുട്ടിയെന്ന ശരത്ത് മണി(19)യെയും പ്രായപൂർത്തിയാവാത്ത കുട്ടിയെയുമാണ് പുൽപ്പള്ളി എസ്.ഐ കിഷോറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളിയാഴ്ച പിടികൂടിയത്.

21ന് പുലർച്ചെയാണ് ചെറ്റപ്പാലം ഉദയകവലയിലുള്ള കടയിൽ മോഷണം നടന്നത്. കടയുടെ മുൻഭാഗത്തുള്ള മരപ്പാളിയുടെ വാതിൽ പൊളിച്ച് അകത്തു കയറി 3500 രൂപ വില വരുന്ന സ്‌റ്റേഷനറി സാധനങ്ങളാണ് മോഷ്ടിച്ചത്. എസ്.ഐ പി. ജിതിൻകുമാറിന്റെ നേതൃത്വത്തിൽ സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവർ വലയിലാകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY