SignIn
Kerala Kaumudi Online
Monday, 25 May 2026 7.39 AM IST

വീട് കുത്തിത്തുറന്ന് മോഷണം: ലോക്കറോടെ കൊണ്ടുപോയി

പോത്തൻകോട്: അടഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് മോഷണം.സ്വർണം സൂക്ഷിച്ചിരുന്ന ലോക്കർ ഉൾപ്പെടെയാണ് കവർന്നത്.ചേങ്കോട്ടുകോണം ഭാവന വീട്ടിൽ ബാഹുലേയന്റെ വീട്ടിലായിരുന്നു മോഷണം.14 ഗ്രാം സ്വർണാഭരണങ്ങൾ,പത്തിലധികം വസ്തുക്കളുടെ ഒറിജിനൽ പ്രമാണങ്ങൾ,ബാങ്ക് ഡിപ്പോസിറ്റ് രേഖകൾ,മറ്റ് വിലപ്പെട്ട രേഖകൾ എന്നിവയിരുന്ന ലോക്കറാണ് കവർന്നത്.

ഇക്കഴിഞ്ഞ 7നും 11നും ഇടയ്ക്കുള്ള ദിവസമായിരുന്നു സംഭവം.ഇക്കഴിഞ്ഞ 23ന്

ബാഹുലേയൻ ന്യൂസിലാന്റിലുള്ള മകന്റെ അടുത്തേക്ക് പോയിരുന്നു.തുടർന്ന് മരുമകൻ ഹിതേഷ് ഇക്കഴിഞ്ഞ 7ന് വീട്ടിൽ വന്നിരുന്നതായും അന്ന് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസിനോട് പറഞ്ഞു.11ന് വീട്ടിന്റെ മുൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട അയൽവാസികൾ ഇക്കാര്യം ഹിതേഷിനെ അറിയിച്ചു.തുടർന്ന് ഹിതേഷ് എത്തി നടത്തിയ പരിശോധനയിലാണ് മോഷണവിവരമറിയുന്നത്.

തുടർന്ന് കഴക്കൂട്ടം പൊലീസിൽ ഇയാൾ വിവരമറിയിച്ചു.വീട്ടിൽ പരിശോധന നടത്തിയ പൊലീസ് അന്വേഷണമാരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY