SignIn
Kerala Kaumudi Online
Monday, 25 May 2026 10.04 AM IST

യുവാവിനെ മർദ്ദിച്ച ഒരാൾ പിടിയിൽ

s

തിരുവനന്തപുരം: യുവാവിനെ സംഘം ചേർന്ന് മർദ്ദിക്കുകയും വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ,ഒരാളെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളേജ് ചെറുവയ്ക്കൽ കുന്നിൽവീട് വീട്ടിൽ ഓമനക്കുട്ടന്റെ മകൻ കിരൺ (26,​ കിരൺ @കണ്ണൻ) ആണ് പിടിയിലായത്.

ഇക്കഴിഞ്ഞ 30ന് മെഡിക്കൽ കോളേജിന് സമീപമുള്ള ഒരു ബാറിന്റെ പാർക്കിംഗ് ഗ്രൗണ്ടിലായിരുന്നു ആക്രമണം. കൊല്ലം സ്വദേശിയായ യുവാവിനെയാണ് പ്രതിയും സംഘവും ചേർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ചത്.

വ്യക്തി വൈരാഗ്യമാണോ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതിയെ മെഡിക്കൽ കോളേജ് എസ്.ഐമാരായ സ്വാതി,റഹീം,ജയകുമാർ,സി.പി.ഒമാരായ ഇൻഷാദ്,സജി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY