SignIn
Kerala Kaumudi Online
Monday, 25 May 2026 9.22 AM IST

50 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ganja

ആലപ്പുഴ: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഓഫീസും ആർ.പി.എഫ് ഉം സംയുക്തമായി നടത്തിയ പരിശോധനയിൽ 50 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി.

എറണാകുളം സ്വദേശി ജലീൽ ജോസാണ് (30) അറസ്റ്റിലായത്. ഇന്നലെ പുലർച്ചെയാണ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് ഇയാളെ പിടികൂടിയത്. മേഘാലയയിൽ നിന്ന് ട്രെയിൻ വഴി ചെങ്ങന്നൂരിൽ കഞ്ചാവെത്തിച്ച് വിപണനം നടത്തിവരികയായിരുന്ന ഇയാളെ നാല് ട്രോളി ബാഗുകളിലും രണ്ട് ട്രാവൽ ബാഗുകളിലും ഒളിപ്പിച്ച കഞ്ചാവുമായാണ് പിടികൂടിയത്. ആർ.പി.എഫ് സംഘം പിടികൂടി എക്സൈസിന് കൈമാറിയ ജലീൽ ജോസിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. രണ്ട് ദിവസം മുമ്പ് ചെങ്ങന്നൂരിൽ നിന്ന് 20 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയിരുന്നു. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ്.വി യുടെ നേതൃത്വത്തിലുള്ള സംഘത്തിൽ എക്സൈസ് ഉദ്യോഗസ്ഥരായ ജോഷി ജോൺ, ബിജു പ്രകാശ്, ബിനോയ് പി.ആർ, അശ്വിൻ എസ്.കെ, സിജു പി.ശശി, പ്രവീൺ, വിഷ്ണു വിജയൻ, വിജയലക്ഷ്മി,ആശ, ആർ.പി.എഫ് ഇൻസ്പെക്ടർമാരായ വി.ടി ദിലീപ് ,ജിപിൻ എ.ജെ
ആർ.പി.എഫ് ഉദ്യോഗസ്ഥരായ ഫിലിപ്സ് ജോൺ, വിപിൻ.ജി, എസ്.ഷാജി, ശ്രീകുമാർ, ഉണ്ണിമായ എന്നിവരുമുൾപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY