SignIn
Kerala Kaumudi Online
Monday, 25 May 2026 10.04 AM IST

വിദ്യാർത്ഥിയെ ശാരീരികമായി ഉപദ്രവിച്ച അധ്യാപികക്കെതിരെ പരാതി

crime

അമ്പലപ്പുഴ: സ്കൂളിലെ കളിപ്പാട്ടം നശിപ്പിച്ചുവെന്ന് പറഞ്ഞ് നാലരവയസുള്ള വിദ്യാർത്ഥിയെ ശാരീരികമായി ഉപദ്രവിച്ച അധ്യാപികക്കെതിരെ പരാതി. പുന്നപ്ര ഗവ. സി.വൈ.എം.എ യു.പി സ്കൂളിലെ അദ്ധ്യാപിക ഗ്രേസിക്കെതിരെയാണ് പുന്നപ്ര സ്വദേശിനിയായ മാതാവ് പഞ്ചായത്തിൽ പരാതി നൽകിയത്. എൽ.കെ.ജി വിദ്യാർത്ഥിയായ തന്റെ മകനെ കളിപ്പാട്ടം നശിപ്പിച്ചുവെന്ന് കാട്ടി അധ്യാപിക ശാരീരികവും മാനസികവുമായി വിഷമിപ്പിക്കുകയാണെന്ന് മാതാവ് പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റിന് നൽകിയ പരാതിയിൽ പറയുന്നു. ഈ അധ്യാപികക്കെതിരെ മുൻപും സമാന രീതിയിലുള്ള പരാതി ഉയർന്നിട്ടുണ്ട്. മകനെ ഉപദ്രവിച്ച അധ്യാപികക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ മാതാവ് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY