SignIn
Kerala Kaumudi Online
Monday, 25 May 2026 5.53 AM IST

മോഷണ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

akshay

കോഴിക്കോട്: നിരവധി മോഷണ കേസുകളിലെ പ്രതി കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് സ്വദേശി എടക്കാട്ടുപറമ്പ് മീത്തൽ വീട്ടിൽ അക്ഷയ് കുമാറിനെ (22) കാപ്പ ചുമത്തി ജയിലിലടച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ നിരവധി കേസുകളുണ്ട്. ഇരുചക്ര വാഹനങ്ങളും മൊബെെൽ ഫോണുകളും മറ്റും കവർന്നതിന് ഉൾപ്പെടെയാണ് കേസ്. ക്ഷേത്രങ്ങളുടെ പൂട്ട് പൊളിച്ചും മോഷണം നടത്തിയിട്ടുണ്ട്. 2025 ഒക്ടോബർ 27ന് വയനാട് ജില്ലയിലെ ചെല്ലംകോട് കരിയാത്തൻ ക്ഷേത്രത്തിന്റെ വാതിൽ കുത്തിപ്പൊളിച്ചും ഓഫീസിന്റെ ജനൽചില്ല് തകർത്തും ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന രണ്ട് ആംപ്ലിഫയർ മോഷ്ടിച്ചതിനും മറ്റും പിടിക്കപ്പെട്ട് വൈത്തിരി സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു അക്ഷയ്കുമാർ. കസബ പൊലീസ് വൈത്തിരി സബ് ജയിലിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY