SignIn
Kerala Kaumudi Online
Monday, 25 May 2026 10.04 AM IST

15കാരനെ പീഡിപ്പിച്ചു; 60കാരൻ അറസ്റ്റിൽ

jerald

കൊച്ചി: പശ്ചിമകൊച്ചി സ്വദേശിയായ 15കാരനെ ലൈംഗിക അതിക്രമത്തിന് വിധേയനാക്കിയ മുൻ സ്കൂൾ ജീവനക്കാരനെ കോഴിക്കോട് ഏലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി ജെറാൾഡ് കൊറയാണു (60) പിടിയിലായത്. എറണാകുളം ജില്ലാ ചൈൽഡ് ലൈനിന്റെ റിപ്പോർട്ടിനെ തുടർന്ന് പള്ളുരുത്തി പൊലീസാണ് കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്ത ശേഷം ഏലത്തൂർ പൊലീസിന് കൈമാറിയത്,
ജനുവരി 25ന് അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പം കുണ്ടുപറമ്പിലെ ബന്ധുവീട്ടിലെത്തിയ കുട്ടിയെ പ്രതി പുതിയ വസ്ത്രം വാങ്ങി നൽകാനെന്ന പേരിൽ തുണിക്കടയിൽ കൂട്ടിക്കൊണ്ടു പോയി കടയിലെ വസ്ത്രം ധരിച്ചു നോക്കാനുള്ള മുറിയിലും ആളൊഴിഞ്ഞ ഫ്ലാറ്റിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടി അമ്മയോടു സംഭവം വെളിപ്പെടുത്തിയതിനെ തുടർന്നാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയത്. സ്‌കൂളിൽ ജോലി ചെയ്യുന്ന കാലത്ത് വിദ്യാർത്ഥികൾക്കു നേരെ ലൈംഗികാതിക്രമം നടത്തിയതിന് ഇയാളെ ജോലിയിൽ നിന്നു സസ്‌പെൻഡ് ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY