SignIn
Kerala Kaumudi Online
Monday, 25 May 2026 10.44 AM IST

പോക്‌സോ കേസിൽ വൃദ്ധന്  26 വർഷം തടവ്

mohanan

പത്തനംതിട്ട : ഏഴു വയസുകാരിയെ പീഡിപ്പിച്ച എഴുപതുകാരന് 26 വർഷം തടവും 1.35ലക്ഷം രൂപ പിഴയും ശിക്ഷ. കോന്നി വകയാർ തോട്ടരികിൽ മോഹനൻ (70) നെയാണ് പത്തനംതിട്ട അതിവേഗ പോക്‌സോ കോടതി ജഡ്ജ് മഞ്ജിത്ത്.ടി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ജനുവരി ഒന്നു മുതൽ മാർച്ച് 25 വരെയുള്ള ദിവസങ്ങളിലാണ് പ്രതി കേസിനാസ്പദമായ കുറ്റകൃത്യം നടത്തിയത്. കുട്ടിയെ ട്യൂഷൻ പഠിപ്പിച്ചിരുന്ന ടീച്ചറിന്റെ പിതാവാണ് പ്രതി. കോന്നി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയിരുന്ന ശ്രീജിത്ത്.പി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ സുധീർ.സി.എൽആണ് ചാർജ് ഷീറ്റ് സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.റോഷൻ തോമസ് ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY