
കറാച്ചി: പാകിസ്ഥാനിലെ ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു. 3 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ബന്നു ജില്ലയിലായിരുന്നു സംഭവം. ഹാതി ഖേൽ ഗ്രാമത്തിൽ നിന്ന് ബന്നുവിലേക്ക് വരികയായിരുന്ന സ്വകാര്യ പിക്ക് അപ് വാനെ ലക്ഷ്യമിട്ടായിരുന്നു ആദ്യ സ്ഫോടനം. വാൻ അടുത്തെത്തിയ ഉടൻ റോഡരികിൽ സ്ഥാപിച്ചിരുന്ന റിമോട്ട്-കൺട്രോൾഡ് ബോംബ് പൊട്ടിത്തെറിച്ചു. വാനിലുണ്ടായിരുന്ന അഞ്ച് പേർ തത്ക്ഷണം മരിച്ചു. നാട്ടുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തവെ മിനിറ്റുകൾക്കുള്ളിൽ മറ്റൊരു ബോംബും ഇവിടെ പൊട്ടിത്തെറിച്ചു. രണ്ട് രക്ഷാപ്രവർത്തകർക്ക് ജീവൻ നഷ്ടമായി. വാഹനങ്ങളും തകർന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പാകിസ്ഥാനി താലിബാനാകാം പിന്നിലെന്ന് സംശയിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |