SignIn
Kerala Kaumudi Online
Sunday, 26 July 2026 5.19 AM IST

ഹോര്‍മുസ് ഉടന്‍ തുറന്നില്ലെങ്കില്‍ വന്‍ പ്രതിസന്ധി; മുന്നറിയിപ്പുമായി ഊര്‍ജ്ജ ഏജന്‍സി രംഗത്ത്

hormuz

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദം ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുമെന്ന് മുന്നറിയിപ്പ്. എണ്ണ കയറ്റുമതി ഉള്‍പ്പെടെയുള്ളവയുടെ പ്രവാഹം പുനരാരംഭിച്ചില്ലെങ്കില്‍ ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക് ലോകം നീങ്ങുമെന്നാണ് മുന്നറിയിപ്പില്‍ അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി നല്‍കുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണപ്രവാഹം ഉടന്‍ പുനരാരംഭിച്ചില്ലെങ്കില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാകുകയെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തിഹ് ബിറോള്‍ പറഞ്ഞു.


ഇറാന്‍ യുഎസുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ഒരു കരാറിലെത്താന്‍ ലക്ഷ്യമിടുന്നുവെന്നും വൈറ്റ് ഹൗസ് പറഞ്ഞതിന് പിന്നാലെയാണ് ബിറോളിന്റെ പ്രസ്താവന. ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ ജലപാതയായ ഹോര്‍മുസ് കടലിടുക്ക്, സാധാരണയായി ലോകത്തിലെ ഊര്‍ജ്ജ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കൊണ്ട് പോകുന്നത് ഈ വഴിയിലൂടെയാണ്. അതുകൊണ്ട് തന്നെ അത് അടഞ്ഞ് കിടക്കുന്ന ഓരോ നിമിഷവും പ്രതിസന്ധി വര്‍ദ്ധിക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.


അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അത് ലോകത്തിന്റെയാകെ ആശങ്ക വര്‍ദ്ധിപ്പിക്കുമെന്നും ബിറോള്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കില്‍ വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദവും എണ്ണവില കുത്തനെ ഉയരാന്‍ കാരണമായി. ചെങ്കടലിനും അറേബ്യന്‍ കടലിനും ഇടയിലുള്ള ഒരു ചോക്ക് പോയിന്റായ ബാബ് അല്‍-മന്ദേബ് കടലിടുക്ക് ഇപ്പോള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HORMUZ, IEA, WARNING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360