നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ആശങ്കയറിയിച്ച് നിരവധി സിനിമാ താരങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ഇതിൽ ഇന്ത്യയിലെ വിവിധ സിനിമാ ഇൻഡസ്‌ട്രികളിലെ നടീനടന്മാർ ഉൾപ്പെടുന്നു. ഇപ്പോഴിതാ പ്രക്ഷോഭത്തിൽ കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണേന്ത്യൻ നടിയും തമിഴ് സൂപ്പർതാരം സൂര്യയുടെ ഭാര്യയുമായ ജ്യോതിക. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുക.
ഞാൻ വിദ്യാർത്ഥികളുടെ, നമ്മുടെ രാജ്യത്തിന്റെ ഭാവിയുടെ ഒപ്പം നിൽക്കുന്നു!
ഞാൻ ഉത്തരവാദിത്തത്തിന്റെ ഒപ്പം നിൽക്കുന്നു!
ഞാൻ ഒരു ജനാധിപത്യ ഇന്ത്യക്കുവേണ്ടി നിലകൊള്ളുന്നു!
പരിഷ്കരിച്ച വിദ്യാഭ്യാസത്തിനുവേണ്ടി ഞാൻ നിലകൊള്ളുന്നു!
സോനം വാങ്ചുക്ക്, അഭിജീത് ദിപ്കെ, സൗരവ് ദാസ് അമ്മമാർ എന്ന നിലയിൽ
ഞങ്ങളുടെ കുട്ടികളെ നിങ്ങളെപ്പോലെ വളർത്താൻ ആഗ്രഹിക്കുന്നു.
ഞങ്ങൾ നിങ്ങളിൽ അഭിമാനിക്കുന്നു
നിങ്ങൾ ഒരുമിച്ച് തെളിയിച്ചു "നമ്മൾ" ഇന്ത്യയാണെന്ന്.
സമ്മർദ്ദം തകർത്തതിന് നന്ദി
ഞങ്ങളെ നിർഭയരാക്കിയതിന് നന്ദി, സിജെപി
ജയ് ഹിന്ദ്
ജ്യോതിക
നടിയുടെ പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും നിരവധിപ്പേരാണ് രംഗത്തെത്തുന്നത്.' മറ്റൊരു "സെലിബ്രിറ്റിയും" ഇതിന് ധൈര്യപ്പെട്ടിട്ടില്ല, നട്ടെല്ലുള്ള സ്ത്രീ, വ്യക്തമായ പ്രസ്താവന, മുംബൈയിലെ ധീരുഭായ് അംബാനി സ്കൂളിൽ പഠിക്കുന്ന നിങ്ങളുടെ മകനെയും മകളെയും പ്രതിഷേധത്തിന് അയയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? മറ്റുള്ളവരുടെ കുട്ടികൾ മാത്രം പ്രതിഷേധങ്ങളുടെ ഭാഗമാകണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്?'-എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിൽ ഉയരുന്നത്.
South Indian actress Jyotika voiced strong concerns regarding the NEET question paper leak and student protests. Via an Instagram post, she demanded the resignation of Central Education Minister Dharmendra Pradhan, aligning with students and advocating for a democratic, reformed India. Her post notably referred to the "Cockroach Janata Party," drawing mixed reactions.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |