
ന്യൂഡൽഹി: ഡൽഹിയിലെ സി.ജെ.പി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്
ബീഹാറിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ സംഗമത്തിൽ സംഘർഷം. സമരക്കാർക്കു നേരെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. ആകാശത്തേക്ക് വെടിവച്ചു. പാറ്റ്നയിൽ ഗാന്ധി മൈതാനത്തിന് സമീപം നടന്ന പ്രതിഷേധ സംഗമമാണ് അക്രമാസക്തമായത്.
സമരക്കാർ പൊലീസിനുനേരെ കല്ലെറിഞ്ഞു. സംഘർഷത്തിൽ 96 പേർക്ക് പരിക്കേറ്റു. വിദ്യാർത്ഥി സംഘടനയായ ഐസയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. എട്ട് ജില്ലാ ആസ്ഥാനങ്ങളിലേക്ക് മാർച്ചും നടത്തി. പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ഇന്നലെ ബീഹാറിൽ ബന്ദും പ്രഖ്യാപിച്ചിരുന്നു. മുൻ മന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജ് പ്രതാബ് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |