SignIn
Kerala Kaumudi Online
Sunday, 20 September 2026 7.02 PM IST

കാർബൺ പുറന്തള്ളൽ: കൽക്കരി വൈദ്യുതി ഉത്പാദനം കുറച്ച് ഇന്ത്യ

READ ENGLISH VERSION
s

ന്യൂഡൽഹി: 2070 ഓടെ കാർബൺ പുറന്തള്ളൽ പൂർണമായി ഇല്ലാതാക്കാനുള്ള നടപടികളുടെ ഭാഗമായി, കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം വെട്ടിക്കുറച്ച് ഇന്ത്യ. 2024ന് ശേഷം കൽക്കരി വൈദ്യുതി ഉത്പാദനത്തിൽ അര നൂറ്റാണ്ടിലെ ഏറ്റവും വലിയ ഇടിവാണ് സംഭവിച്ചതെന്ന് സെന്റർ ഫോർ റിസർച്ച് ഒൺ എനർജി ആന്റ് ക്ളീൻ എയർ(സി.ആർ.ഇ.എ) റിപ്പോർട്ട്.

ഇന്ത്യയിലെ ആകെ കാർബൺ പുറന്തള്ളലിന്റെ 70 ശതമാനവും വൈദ്യുതി നിലയങ്ങളിൽ നിന്നാണ്. അതിൽ ഏറ്റവും കൂടുതൽ കൽക്കരി നിലയങ്ങളുടേതാണ് (68%). ഇതാണ് കൽക്കരി വൈദ്യുതി കുറയ്‌ക്കാൻ കാരണം. സൗരോർജ്ജം, കാറ്റ്, ജലവൈദ്യുതി, ആണവോർജ്ജം തുടങ്ങിയ ശുദ്ധ ഊർജ്ജ ഉറവിടങ്ങളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് ആവശ്യങ്ങൾ നിറവേറ്റിയത്. പാരീസ് ധാരണ പ്രകാരം 2030ഓടെ ആകെ വൈദ്യുതി ഉത്പാദനത്തിന്റെ 50 ശതമാനം ഫോസിൽ ഇതര ഇന്ധനങ്ങളിൽ നിന്നാകണമെന്ന ലക്ഷ്യവും നേടി.

രണ്ടു വർഷത്തിനിടെ 8.5 ഗിഗാവാട്ട് ശേഷിയുള്ള പുതിയ കൽക്കരി നിലയങ്ങൾ നിർമ്മിച്ചെങ്കിലും പ്രവർത്തനം കുറവായിരുന്നു. കൽക്കരിയടക്കം ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള വൈദ്യുത ഉത്പാദനം കൂടുതൽ വെട്ടിക്കുറച്ചത് ഗുജറാത്താണ്. 43 ജിഗാവാട്ട് ശേഷിയുള്ള കൽക്കരി പ്ലാന്റുകൾ നിർമ്മാണ ഘട്ടത്തിലാണെന്നതും ശ്രദ്ധേയം.

ഫോസിലിതര ഇന്ധനങ്ങളിൽ നിന്നുള്ള വൈദ്യുതി

(ജൂലായിലെ കണക്ക്):

സൗരോർജ്ജം: 164.59 ജീഗാവാട്ട്, കാറ്റ്: 58.14 ജീഗാവാട്ട്, ജലവൈദ്യുതി: 57.24 ജീഗാവാട്ട്, ജൈവവൈദ്യുതി-11.75 ജീഗാവാട്ട്, ആണവോർജ്ജം-8.78 ജീഗാവാട്ട് (ആകെ 300.50 ജീഗാവാട്ട്)

കാർബൺ പുറന്തള്ളൽ:

ചൈന-33.1%, യു.എസ്-11.7%, ഇന്ത്യ-8%റഷ്യ-5.1% ജപ്പാൻ-2.5%

ഇന്ത്യയിലെ കാർബൺ പുറന്തൽ: ഊർജ്ജ ഉത്പാദനം-70%, നിർമ്മാണ-വ്യവസായ മേഖല-20%, കാർഷിക മേഖല-19%.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONALNEWS, CARBON, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360