SignIn
Kerala Kaumudi Online
Sunday, 20 September 2026 7.54 PM IST

ഒമാനിൽ പഫർ ഫിഷിന് വിലക്ക്

f

മസ്‌ക​റ്റ്: അപകടകാരിയായ പഫർ ഫിഷിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി ഒമാൻ. രാജ്യത്തിന്റെ സമുദ്റ പരിധിയിൽ കാണപ്പെടുന്ന പഫർ ഫിഷിനെ പാകം ചെയ്ത് കഴിക്കാനോ വിൽക്കാനോ വാങ്ങാനോ പാടില്ലെന്ന് ഭക്ഷ്യ സുരക്ഷാ, ഗുണനിലവാര കേന്ദ്രം സ്വദേശികൾക്കും സന്ദർശകർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപയോഗിക്കാൻ പാടില്ലാത്ത 12 ഇനം പഫർ ഫിഷുകളുടെ പട്ടിക കേന്ദ്രം പുറത്തുവിട്ടു.

ടെട്രോഡോടോക്‌സിൻ, സാക്‌സിടോക്‌സിൻ എന്നീ അതിമാരക വിഷങ്ങളാണ് പഫർ ഫിഷിലുള്ളത്. പാകം ചെയ്താലോ ശീതീകരിച്ചാലോ ഇവ നശിക്കുന്നില്ല. വിഷം ഉള്ളിലെത്തിയാൽ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം തകരാറിലാകും. സയനൈഡിനേക്കാൾ അപകടകാരിയാണ് പഫർ ഫിഷിലെ വിഷം. മനുഷ്യരിൽ ഇത് ഉള്ളിലെത്തി 20 മിനി​റ്റിനുള്ളിൽ തന്നെ ലക്ഷണങ്ങൾ പ്രകടമാകും. പഫർ ഫിഷിനെ പാകം ചെയ്ത് കഴിച്ച് മരണപ്പെട്ട സംഭവങ്ങൾ മുമ്പ് ലോകത്തിന്റെ പല ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേ സമയം, പഫർ ഫിഷിൽ വിഷം സംഭരിച്ചിരിക്കുന്ന ഭാഗങ്ങൾ പൂർണമായും നീക്കി പ്രത്യേക രീതിയിൽ വൃത്തിയാക്കിയെടുത്ത ശേഷം തയാറാക്കുന്ന വിഭവം ജപ്പാനിൽ പ്രചാരത്തിലുണ്ട്. എന്നാൽ, അംഗീകാരം നേടിയ വിദഗ്ദ്ധ ഷെഫുകൾക്കാണ് പഫർ ഫിഷിനെ കൈകാര്യം ചെയ്യാൻ അനുമതി. യു.എസ് അടക്കമുള്ള രാജ്യങ്ങളിലേക്ക് പഫർ ഫിഷിനെ വാണിജ്യാടിസ്ഥാനത്തിൽ ഇറക്കുമതി ചെയ്യുന്നതിന് വിലക്കുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360