SignIn
Kerala Kaumudi Online
Sunday, 20 September 2026 7.01 PM IST

ഗ്രീൻലൻഡ് വിഷയം: സുരക്ഷാ കരാറിലെത്തി യു.എസ്

f

വാഷിംഗ്ടൺ: മാസങ്ങൾ നീണ്ട നയതന്ത്ര പിരിമുറുക്കത്തിനൊടുവിൽ സുപ്രധാന സുരക്ഷാ കരാറിന് ധാരണയായി യു.എസും ഡെൻമാർക്കും ഗ്രീൻലൻഡും. അടുത്ത ആഴ്ച ന്യൂയോർക്കിൽ വച്ച് ഒപ്പുവയ്ക്കും. കരാർ പ്രകാരം, ഗ്രീൻലൻഡിൽ യു.എസിന്റെ മൂന്ന് പുതിയ സൈനിക ബേസുകൾ (നിലവിൽ ഒന്ന്) കൂടി സ്ഥാപിക്കും. റഷ്യ, ചൈന എന്നിവർക്ക് ഗ്രീൻലൻഡിൽ ബേസുകൾ നിർമ്മിക്കാനോ, സാമ്പത്തിക നിക്ഷേപങ്ങൾ നടത്താനോ അനുമതി നൽകില്ല.

ഗ്രീൻലൻഡിന് മേൽ യു.എസിന് സ്ഥിരമായ സുരക്ഷാ നിയന്ത്രണം ലഭിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. എന്നാൽ പരമാധികാരം ആർക്കും വിട്ടുനൽകിയില്ലെന്ന് ഗ്രീൻലൻഡ് വ്യക്തമാക്കി. ഡെൻമാർക്കിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണാധികാരമുള്ള ദ്വീപായ ഗ്രീൻലൻഡിനെ ദേശീയ സുരക്ഷ മുൻനിറുത്തി യു.എസിന് വേണമെന്ന് ട്രംപ് ആവശ്യപ്പെട്ടത് നയതന്ത്ര ഭിന്നതകൾക്ക് വഴിവച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360