SignIn
Kerala Kaumudi Online
Sunday, 20 September 2026 9.11 PM IST

പ്രസാദത്തിൽ ലഹരിമരുന്ന് നൽകി സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചു; സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ

vijayaraja
അറസ്റ്റിലായ വിജയരാജ

ചെന്നൈ: മന്ത്രവാദ ചടങ്ങുകളും ആഭിചാരക്രിയകളും നടത്തുമെന്ന് അവകാശപ്പെട്ട് ആളുകളെ കബിളിപ്പിച്ച സ്വയം പ്രഖ്യാപിത ആൾ ദൈവം അറസ്റ്റിൽ. തമിഴ്നാട്ടിലെ വാഴപ്പാടിക്ക് സമീപം 'ശനീശ്വര' എന്ന പേരിൽ ആഭിചാരകേന്ദ്രം നടത്തിയിരുന്ന വിജയരാജ (50) ആണ് അറസ്റ്റിലായത്. സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്തത് അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വിൽപ്പന നടത്തിയെന്ന ആരോപണവും ഇയാൾക്കെതിരെയുണ്ട്.

വിനായക ചതുർത്ഥി ആഘോഷത്തിനായി സംഭാവന ശേഖരിക്കാനെത്തിയ സ്‌കൂൾ വിദ്യാർത്ഥിനിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഭയന്നുപോയ പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് ബന്ധുക്കളും പ്രദേശവാസികളും ചേർന്ന് ഇയാൾ നടത്തിയിരുന്ന കേന്ദ്രത്തിലെത്തി. ആളുകൾ എത്തുന്നത് കണ്ട വിജയരാജ സ്ഥാപനം അകത്തുനിന്ന് പൂട്ടിയ ശേഷം രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ സമീപത്തെ ഒളിത്താവളത്തിൽ നിന്ന് ഇയാളെ കണ്ടെത്തി പൊലീസിന് കൈമാറി.

വിജയരാജയിൽ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പിൽ സ്ത്രീകളുടെയും സ്‌കൂൾ വിദ്യാർത്ഥിനികളുടെയും 50ലേറെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സ്ത്രീകളറിയാതെ ലഹരിമരുന്ന് കലർത്തിയ പാനീയങ്ങളോ ഭക്ഷണപദാർത്ഥങ്ങളോ പ്രസാദമെന്ന പേരിൽ നൽകിയശേഷം ദൃശ്യങ്ങൾ പകർത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ആഭിചാരകേന്ദ്രം തുടങ്ങുന്നതിന് മുമ്പ് വിജയരാജ ഒരു പാത്രനിർമാണ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. സ്ഥാപനം അടച്ചുപൂട്ടിയതോടെയാണ് ഇയാൾ സ്വയം ആൾദൈവവും ആഭിചാരക്രിയകൾ നടത്തുന്നയാളെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. രഹസ്യ ക്യാമറകൾ സ്ഥാപിച്ചാണ് ദൃശ്യങ്ങൾ പകർത്തിയിരുന്നതെന്നും ബോധക്ഷയമോ അവശാവസ്ഥയിലോ ആയിരുന്ന സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നെന്നും പൊലീസ് ആരോപിച്ചു.

ഇത്തരം ദൃശ്യങ്ങൾക്ക് പണം നൽകാമെന്ന് ഒരു ഓൺലൈൻ പോർട്ടൽ വാഗ്ദാനം ചെയ്തിരുന്നതായി ചോദ്യം ചെയ്യലിൽ വിജയരാജ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണം തുടരുകയാണ്. വിജയരാജയുടെ മൊബൈൽ ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary

A self-proclaimed godman, Vijayaraja (50), has been arrested in Tamil Nadu for cheating people through black magic and rituals. He is also accused of sexually abusing women and minor girls, secretly filming them, and selling the obscene videos online. The arrest followed an attempted molestation of a schoolgirl. Police recovered over 50 such videos from his laptop.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAYARAJA, ARREST, GODMAN, LATESTNEWS, TAMILNADU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360