
ഗുവാഹത്തി: അസാമിൽതുടരുന്നകനത്ത മഴയിലും പ്രളയത്തിലും മരണസംഖ്യ 62 ആയി ഉയർന്നു. 1000ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. 12 ജില്ലകളിലായി 7,05,148 ആളുകളെ പ്രളയം ബാധിച്ചു. നിലവിൽ 856 ഓളം ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. ഗോലാഘട്ട്, ചരൈഡിയോ, ദിബ്രുഗഡ്, ഹോജായ്, നാഗോൺ, ബിശ്വനാഥ്, ജോർഹട്ട് എന്നീ ജില്ലകളിൽ പ്രളയം കൂടുതലായി ബാധിച്ചത്. ദേശീയ ദുരന്തനിവാരണ സേനയുടെയും (എൻ.ഡി.ആർ.എഫ്) സംസ്ഥാന ദുരന്തനിവാരണ സേനയുടെയും (എസ്.ഡി.ആർ.എഫ്) നേതൃത്വത്തിൽരക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. നിലവിൽ സംസ്ഥാനത്ത് 1,15,205 ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.
56,606.777 ഹെക്ടർ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാണ്. ഇതിനിടെ പ്രളയസാഹചര്യം വിലയിരുത്താൻ വ്യാഴാഴ്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ദെർഗാവിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും വരും ദിവസങ്ങളിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അയൽ സംസ്ഥാനമായ നാഗാലാൻഡിലുണ്ടായ മേഘവിസഫോടനമാണ് അസാമിലെ പല ജില്ലകളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |