SignIn
Kerala Kaumudi Online
Sunday, 26 July 2026 4.44 AM IST

മഹാരാഷ്ട്ര ചോദ്യ പേപ്പർ ചോർച്ച: മുഖ്യപ്രതി പിടിയിൽ

s

മുംബയ്: മഹാരാഷ്ട്ര അദ്ധ്യാപക യോഗ്യതാ പരീക്ഷ (ടി.ഇ.ടി) ചോദ്യപേപ്പർ ചോർച്ച കേസിലെ മുഖ്യപ്രതിയും കോച്ചിംഗ് ക്ലാസ് അദ്ധ്യാപകനുമായിരുന്ന ബിജേന്ദ്ര ഗുപ്ത പിടിയിൽ. ഇന്നലെ ബീഹാറിൽ നിന്നാണ് മഹാരാഷ്ട്ര പൊലീസ് ഇയാളെ അറസ്റ്ര് ചെയ്തത്. ഒരു മാസമായി ഒളിവിലായിരുന്നു. രാജ്യത്തുടനീളമുള്ള വിവിധ ചോദ്യപേപ്പർ ചോർച്ചകളിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. നിലവിൽ ഗുപ്തയെ ട്രാൻസിറ്റ് റിമാൻഡിൽ പൂനെയിലെത്തിച്ചു. കൂടുതൽ ചോദ്യം ചെയ്യും. കേസിൽ ബിജേന്ദ്രയുടെ ഭാര്യ ഉൾപ്പെടെ നിരവധിപേർ നേരത്തെ അറസ്റ്റിലായിരുന്നു.

കേസിൽ ബ്രിജേഷിന്റെ ഭാര്യ സുമൻ ഗുപ്തയെയും ബീഹാറിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട പണമിടപാടുകൾ ഇവരുടെ സാന്നിദ്ധ്യത്തിലാണ് നടന്നതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ പണമുപയോഗിച്ച് ബീഹാറിലും പാട്‌നയിലും ഇവർ സ്വത്തുക്കൾ വാങ്ങി.

തുടക്കം താനെയിലെ

അറസ്റ്റിൽ

താനെയിലെ കൊങ്കൂണിൽ ടെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകൾ വിൽക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മൂന്നുപേരെ അറസ്റ്റ് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ജൂൺ 28ന് നടക്കാനിരുന്ന പരീക്ഷക്കു മുൻപായിരുന്നു സംഭവം. തുടർന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ ഒഫ് എക്‌സാമിനേഷൻ പരീക്ഷ മാറ്റിവച്ചു. ഏകദേശം ആറ് ലക്ഷം പരീക്ഷാർത്ഥികളെയാണ് ഇത് ബാധിച്ചത്. ജൂലായ് മൂന്നിന് ഹരിയാന സ്വദേശി കപിൽ ദഹിയ, പൂനെയിൽ ചോദ്യപേപ്പർ പ്രചരിപ്പിച്ച മിഥുൻ കുമാർ, വ്യാജരേഖകൾ ചമച്ച് ബിജേന്ദ്ര ഗുപ്തയെ ദൗത്യത്തിൽ സഹായിച്ച സോനു സിംഗ് എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ചോർന്ന ചോദ്യങ്ങൾ അച്ചടിച്ചത് സോനു സിംഗുമായി ബന്ധമുള്ള സ്ഥാപനങ്ങളിലാണെന്ന് പോലീസ് സംശയിക്കുന്നു. ഇയാൾ ബിജേന്ദ്രനു വേണ്ടി നിർമ്മിച്ച വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. സോനുവിന് ബിജേന്ദ്രമായി വർഷങ്ങളായുള്ള ബന്ധമാണെന്നും അന്തർസംസ്ഥാന ശൃംഖലകളിൽ നിർണായകമായ പങ്ക് ഇയാൾക്കുണ്ടെന്നും പൊലീസ് വിശ്വസിക്കുന്നു.2024ൽ നടന്ന നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ ഒരു ദേശീയ മാദ്ധ്യമം നടത്തിയ രഹസ്യാന്വേഷണത്തിൽ ബിജേന്ദ്ര സംശയനിഴലിലായിരുന്നു. സ്റ്റിംഗ് ഓപ്പറേഷനിടെ ചോദ്യപേപ്പർ ചോർച്ചാ സംഘത്തിന്റെ പ്രവർത്തനരീതികൾ ഇയാൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എൻ.ടി.എയുടെ പരീക്ഷാ സംവിധാനത്തിലുള്ള പഴുതുകൾ ഈ സംഘങ്ങൾ ചൂഷണം ചെയ്‌തെന്നും വെളിപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360