ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷം. ചോദ്യപ്പേപ്പേർ ചോർച്ചയിൽ സമരം ചെയ്തിരുന്ന വിദ്യാർത്ഥികളുടെ വിജയമാണിതെന്ന് നിരവധി നേതാക്കൾ വിശേഷിപ്പിച്ചു. വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരിഷ്‌കരണത്തിനുള്ള സുപ്രധാനമായ ചുവടുവയ്പ്പാണ് രാജിയെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.
രാജ്യമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങളെയെല്ലാം ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. ജനാധിപത്യം, ഭരണഘടന എന്നിവ സംരക്ഷിക്കാൻ തെരുവിലിറങ്ങിയ ഓരോ യുവാക്കൾക്കും ഓരോ വിദ്യാർത്ഥിക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേരുന്നെന്നും രാഹുൽ ഗന്ധി കുറിച്ചു.
എന്നാൽ രണ്ട് ആവശ്യങ്ങൾ ഇപ്പോഴും അവശേഷിക്കുകയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇന്ത്യയുടെ ഭാവിയെയും വിദ്യാർത്ഥികളെയും ബഹുമാനിച്ചുകൊണ്ട് പ്രധാനമന്ത്രി ക്ഷാമപണം നടത്തണം. വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
സത്യത്തിന്റെയും അവകാശങ്ങളുടെയും പോരാട്ടത്തിന്റെയും നീതിയുടെയും വിജയമാണിതെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. അടിച്ചമർത്തുന്ന സർക്കാരിന്റെ നുണകളുടെയും തന്ത്രങ്ങളുടെയും ധാർഷ്ട്യത്തിന്റെയും പരാജയം. വിദ്യാർത്ഥി യുവശക്തിക്ക് അഭിനന്ദനങ്ങൾ. എന്നാൽ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, രാജ്യത്തെ അവബോധമുള്ള യുവാക്കൾ ഉത്തരവാദിത്തം ഉറപ്പാക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും രാജിയിൽ പ്രതികരിച്ച് രംഗത്തെത്തി. ഇത് രാജിയല്ല, വിപ്ലവമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. സമാധാനപരമായ പ്രതിഷേധക്കാരുടെയും വിദ്യാർത്ഥികളുടെയും പ്രതിപക്ഷത്തിന്റെയും നിരന്തരമായ സമ്മർദ്ദത്തിന് ശേഷമാണ് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ അറിയിച്ചു. പിന്നോട്ടു പോകതെ വിഷയത്തിൽ ഉറച്ചുനിന്ന എല്ലാ പ്രതിഷേധക്കാരെയും ഞാൻ അഭിനന്ദിക്കുന്നു. ഇത് അവസാനമാകരുത്. സമഗ്രമായ വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ, നീറ്റ് വിഷയത്തിൽ വിശദമായ ചർച്ച എന്നിവ ഞങ്ങൾ ആവശ്യപ്പെടുകയാണെന്നും സുപ്രിയ സുലെ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |