SignIn
Kerala Kaumudi Online
Sunday, 26 July 2026 4.42 AM IST

'നൂറ്റാണ്ടിന്റെ വിവാഹമോചനക്കേസ്': ടെക് വ്യവസായി നഷ്ടപരിഹാരമായി 6230 കോടിരൂപ നൽകണമെന്ന് കോടതി

divorce
ചേ തെയ് വോൺ, റോ സോ യോങ്

സിയോൾ: നൂറ്റാണ്ടിലെ വിവാഹമോചനമെന്ന് മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ച കേസിൽ നിർണായകവിധി പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ കോടതി. രാജ്യത്തെ പ്രമുഖ ടെക് വ്യവസായിയും എസ് കെ ഗ്രൂപ്പിന്റെ ചെയർമാനും ശതകോടീശ്വരനുമായ ചേ തെയ് വോൺ മുൻഭാര്യ റോ സോ യോങിന് 94,400 കോടി വോൺ(ഏകദേശം 6,230 കോടി)നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു.

സിയോൾ ഹൈക്കോടതിയുടേയാണ് വിധി. മുൻദക്ഷിണകൊറിയൻ പ്രസിഡന്റ് റോ തേവൂവിന്റെ മകളായ യോങ് സിയോൾ ആർട്ട് മ്യൂസിയത്തിന്റെ ഡയറക്ടറാണ്. കഴി‌ഞ്ഞവർഷം കേസിൽ കോടതി 1.38 ലക്ഷം വോൺ നഷ്ടപരിഹാരവും 200 കോടി വോൺ ജീവനാംശവും വിധിച്ചിരുന്നു. മുൻ പ്രസിഡന്റ് റോ തേവുവിന്റെ കാലത്ത് രഹസ്യമായി സമ്പാദിച്ചുവെന്ന് ആരോപിക്കുന്ന 3,000 കോടി വോൺ എസ്‌ കെ ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് സഹായിച്ചുവെന്ന വാദം അംഗീകരിച്ചായിരുന്നു വിധി. ഇതോടെയാണ് ദക്ഷിണ കൊറിയൻ മാദ്ധ്യമങ്ങൾ ഈ കേസിലെ നൂറ്റാണ്ടിലെ വിവാഹമോചനമെന്ന് വിശേഷിപ്പിച്ചത്.

എന്നാൽ ഈ വിധി റദ്ദാക്കിയ സുപ്രീംകോടതി കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കണമെന്ന് ഉത്തരവിടുകയായിരുന്നു. തുടർന്നാണ് തുക 94,400 കോടി വോണായി കുറച്ച് പുതിയ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 1988ലാണ് ചേയും യോങും വിവാഹിതരായത്. ഇരുവർക്കും മൂന്നുമക്കളുമുണ്ട്. തനിക്ക് മറ്റാെരു സത്രീയുമായി ബന്ധമുണ്ടെന്നും അതിൽ ഒരു കുട്ടിയുണ്ടെന്നും വെളിപ്പെടുത്തിയതിന് പിന്നാലെയാണ് 2017 -ൽ ചേ തെയ് വോൺ വിവാഹമോചനക്കേസ് ഫയൽചെയ്തത്.

English Summary

A court has delivered its verdict in a high-profile divorce case, ordering a tech entrepreneur to pay ₹6,230 crore in compensation. The landmark ruling is being described as one of the biggest divorce settlements in recent years.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOUTHKOREA, DIVORCE OF THE CENTURY, COURT VERDICT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360