SignIn
Kerala Kaumudi Online
Sunday, 26 July 2026 4.39 AM IST

ഭീകരാക്രമണം: പാകിസ്ഥാനിൽ 15 മരണം

s

കറാച്ചി: പാകിസ്ഥാനിലെ ഖൈബർ പക്‌തൂൻഖ്വ പ്രവിശ്യയിൽ ചാവേർ ആക്രമണത്തിൽ 12 സൈനികർ അടക്കം 15 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി വൈകി അഫ്ഗാൻ അതിർത്തിക്ക് സമീപം സുരക്ഷാ ചെക്‌പോസ്റ്റിലേക്ക് ഭീകരർ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. തിരിച്ചടിയിൽ 12 ഭീകരരെ വധിച്ചെന്ന് പാക് സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാനി താലിബാൻ (തെഹ്‌രീക് ഇ താലിബാൻ പാകിസ്ഥാൻ- ടി.ടി.പി) ഏറ്റെടുത്തു. 2007 മുതൽ പാകിസ്ഥാനിലുണ്ടായ നിരവധി ആക്രമണങ്ങൾക്കും നൂറുകണക്കിന് മരണങ്ങൾക്കും ഉത്തരവാദികളാണ് പാകിസ്ഥാനി താലിബാൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360