
ടെഹ്റാൻ: ഇറാനെതിരെ യു.എസ് വീണ്ടും ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നെന്ന് അഭ്യൂഹം. യു.എസും പ്രാദേശിക സഖ്യകക്ഷികളും ആക്രമണം പുനരാരംഭിക്കാൻ തയ്യാറെടുക്കുന്നതിന്റെ ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചെന്ന് ഇറാൻ സൈന്യം ഇന്നലെ പ്രഖ്യാപിച്ചു.
യു.എസ് വീണ്ടും പ്രകോപനത്തിന് മുതിർന്നാൽ, പശ്ചിമേഷ്യയിലെമ്പാടുമുള്ള അമേരിക്കൻ ബേസുകളും ബന്ധപ്പെട്ട കേന്ദ്രങ്ങളും തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. യു.എസിനെ സഹായിക്കുന്ന രാജ്യങ്ങളെ യുദ്ധത്തിന്റെ ഭാഗമായി കണക്കാക്കുമെന്നും പറഞ്ഞു. യു.എസ് വിതച്ച നാശനഷ്ടങ്ങൾക്ക് തിരിച്ചടിയായി രാജ്യം യുദ്ധക്കളത്തിൽ വിജയിക്കണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് ആഹ്വാനം ചെയ്തു.
അതേ സമയം, സംഘർഷം ഒഴിവാക്കാനുള്ള നയതന്ത്ര ശ്രമങ്ങളും ഊർജ്ജിതമാണ്. ചർച്ച പുനരാരംഭിക്കാനുള്ള ഇറാന്റെ ഏഴ് നിബന്ധനകൾ ഖത്തർ യു.എസിന് കൈമാറി. ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുകൊടുക്കുന്നതും ഇറാനെതിരായ യു.എസിന്റെ നാവിക ഉപരോധം പിൻവലിക്കുന്നതും നിബന്ധനകളിലുണ്ട്. യു.എസ് പ്രതികരിച്ചിട്ടില്ല.
# മുന്നറിയിപ്പുമായി
എംബസികൾ
മേരിലാൻഡിലെ പ്രസിഡൻഷ്യൽ വസതിയായ ക്യാമ്പ് ഡേവിഡിൽ വാരാന്ത്യം ചെലവഴിക്കാനെത്തിയ ട്രംപ് ശനിയാഴ്ച രാത്രി പെട്ടെന്ന് വൈറ്റ് ഹൗസിലേക്ക് മടങ്ങിയത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി
പശ്ചിമേഷ്യയിലെ തങ്ങളുടെ പൗരന്മാർക്ക് നൽകിയിരുന്ന ജാഗ്രതാ നിർദ്ദേശം യു.എസ് പുതുക്കി. സംഘർഷം വേഗത്തിൽ രൂക്ഷമാകാൻ ഇടയുണ്ടെന്ന് മുന്നറിയിപ്പ്
വ്യോമപാതകൾ തടസപ്പെട്ടേക്കാമെന്ന് മേഖലയിലെ പത്തിലേറെ യു.എസ് എംബസികളുടെ മുന്നറിയിപ്പ്
# കടുപ്പിച്ച്
ഹൂതികൾ
ഇതിനിടെ, സൗദി അറേബ്യയ്ക്കെതിരെ യെമനിലെ ഹൂതി വിമതർ ആക്രമണം കടുപ്പിച്ചു. തൈഫ്, ബിഷ, ഫറാസാൻ നഗരങ്ങൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണ ശ്രമം സൗദി തകർത്തു. യാമ്പുവിൽ എണ്ണ കേന്ദ്രത്തിന് തീപിടിച്ചു. യെമനിലെ ഹൂതി നിയന്ത്രണ മേഖലകളിൽ സൗദിയുടെ നേതൃത്വത്തിലെ സഖ്യ സേന ഒരാഴ്ചയ്ക്കിടെ മുന്നൂറിലേറെ ബോംബാക്രമണങ്ങൾ നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |