
ഹൈദരാബാദ്: തെലങ്കാനയിൽ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡോക്ടർ മരിച്ചു. സൂര്യപേട്ട് ജില്ലയിലെ ഖമ്മം -ഹൈദരാബാദ് ഹൈവേയിൽ പിള്ളലമറിക്ക് സമീപം ഇന്നലെ രാവിലെ 7.15നാണ് അപകടം. ഖമ്മത്തെ സ്വകാര്യ മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗം മേധാവിയായ ഡോ.കെ. ജഗദീഷ് ബാബുവാണ് മരിച്ചത്. ഖമ്മത്ത് നിന്ന് കുടുംബം താമസിക്കുന്ന ഹൈദരാബാദിലേക്ക് പോവുകയായിരുന്നു അദ്ദേഹം. ഉറങ്ങിപ്പോയതാകാം നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്ന് കരുതുന്നു. കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആഘാതത്തിൽ തീപിടിക്കുകയും മിനിറ്റുകൾക്കകം കാർ പൂർണമായും കത്തിയമരുകയുമായിരുന്നു. കുടുങ്ങിപോയ ജഗദീഷിന് പുറത്തുകടക്കാനായില്ല. അഗ്നിശമന സേന തീയണച്ച് പരിശോധിക്കുമ്പോൾ തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു മൃതദേഹം. വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ പരിശോധിച്ചാണ് ജഗദീഷ് ബാബുവാണെന്ന് അറിഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |