SignIn
Kerala Kaumudi Online
Sunday, 20 September 2026 10.03 PM IST

'അഭിഷേക് ആരെയും ഒന്നും തെളിയിക്കാൻ ശ്രമിക്കുന്നില്ല,​ സ്വയം എങ്ങനെ മെച്ചപ്പെടാമെന്നാണ് അദ്ദേഹത്തിന്റെ ചിന്ത'

abhishek-sharma
ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി-20യിൽ റെക്കാഡ് പ്രകടനവുമായി തിളങ്ങിയ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം അജിൻങ്ക്യ രഹാനെ. താൻ അഭിഷേകിനെ മനസിലാക്കിയടത്തോളം, ആരെയും ബോദ്ധ്യപ്പെടുത്താനല്ല അദ്ദേഹം കളിക്കുന്നതെന്ന് രഹാനെ പറഞ്ഞു. മൈതാനത്തിന് പുറത്തും അഭിഷേക് ആത്മവിശ്വാസമുള്ള താരമണെന്നും അതേ സമീപനമാണ് കളിക്കളത്തിലും പ്രകടമാകുന്നതെന്നും രഹാനെ വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അഭിഷേകിനെ ഞാൻ മനസിലാക്കിയടത്തോളം, മറ്റുള്ളവർക്ക് താൻ ആരാണെന്ന് തെളിയിക്കുന്ന വ്യക്തിത്വമല്ല അദ്ദേഹത്തിന്റേത്. സ്വയം എങ്ങനെ മെച്ചപ്പെടാമെന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. അതേ സ്വഭാവം കളിക്കളത്തിലും കാണാം. കായികരംഗത്ത് ഇതൊക്കെ സ്വാഭാവികമാണ്. നന്നായി കളിച്ചാലും മോശമായി കളിച്ചാലും ആളുകൾ സംസാരിച്ചുകൊണ്ടേയിരിക്കും. അഭിഷേക് പക്വതയുള്ള താരമാണ്. പുറത്തുനിന്നുള്ള അഭിപ്രായങ്ങളും സമ്മർദ്ദങ്ങളും എക്കാലവും തുടരുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം,' രഹാനെ കൂട്ടിച്ചേർത്തു.

അഫ്ഗാനെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ അതിവേഗ സെഞ്ച്വറിയാണ് അഭിഷേക് സ്വന്തമാക്കിയത്. വെറും 30 പന്തിലാണ് താരം സെഞ്ച്വറി തികച്ചത്. 34 പന്തിൽ 108 റൺസുമായി പുറത്താകുന്നതുവരെ അഭിഷേക് അഫ്ഗാൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഒമ്പത് ഫോറും 11 സിക്സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ വെടിക്കെട്ട്. അഭിഷേകിന്റെ പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യ 127 റൺസിന് അഫ്ഗാനെ കീഴടക്കി മൂന്ന് മത്സരങ്ങളുടെ പരമ്പര 3–0ന് തൂത്തുവാരുകയും ചെയ്തു.

English Summary

Former Indian cricketer Ajinkya Rahane praised Abhishek Sharma for his confident "bindaas" attitude, stating Sharma plays to improve himself, not to impress others. This commendation followed Sharma's record-breaking fastest century, scoring 108 runs off 34 balls, in the third T20 against Afghanistan. His performance helped India secure a 127-run victory, completing a 3-0 series sweep.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AJINKYA RAHANE, ABHISHEK SHARMA, CRICKET, SPORTS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360