SignIn
Kerala Kaumudi Online
Monday, 21 September 2026 1.34 AM IST

കത്രീനയ്ക്കെതിരായ സൈബർ ആക്രമണം: എന്നെ ട്രോൾ ചെയ്യൂ... ഷർട്ട് ഊരി സൽമാൻ

s

മുംബയ്: നടി കത്രീന കൈഫിനെതിരെ സമൂഹ മാദ്ധ്യമങ്ങളിലെ ബോഡിഷെയിമിംഗ് അതിരുകടന്ന പിന്നാലെ രൂക്ഷമായി പ്രതികരിച്ച് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ. 'ബിഗ് ബോസ് 20' റിയാലി​റ്റി ഷോയുടെ അവതാരകനായ സൽമാൻ, വേദിയിൽ വച്ച് തന്റെ ടീ ഷർട്ട് ഊരിമാറ്റിയ ശേഷം മുഖത്തെ മേക്കപ്പ് തുടച്ചു നീക്കി. ഇനി തന്നെ ട്രോൾ ചെയ്യൂ എന്ന് വെല്ലുവിളിച്ചു. തനിക്ക് 60 വയസായെന്നും എപ്പോഴും പഴയ സൽമാൻ ഖാനായിരിക്കാൻ പറ്റില്ലെന്നും പറഞ്ഞു.

ഒരാളുടെ ശരീര ഭാരം, കുടുംബം, പ്രായം, മാതൃത്വം...ഇതിനെയൊക്കെ പരിഹസിക്കുന്നതിലൂടെ നിങ്ങൾ വളർന്നതിന്റെ ഗുണനിലവാരമാണ് പ്രകടമാകുന്നത്. സ്ത്രീ ഗർഭിണിയാകുമ്പോൾ അവരുടെ ശരീരത്തിൽ മാ​റ്റങ്ങൾ സ്വാഭാവികമാണ്. അമ്മയായ ഒരു സ്ത്രീയെ എന്തിനാണ് പരിഹസിക്കുന്നത് '- കത്രീനയുടെ പേര് പരാമർശിക്കാതെ സൽമാൻ പറഞ്ഞു. പ്രസവ ശേഷം ശരീരഭാരം കൂടിയതിന്റെ പേരിലാണ് നടൻ വിക്കി കൗശലിന്റെ ഭാര്യയായ കത്രീന സൈബർ ആക്രമണം നേരിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, SALMAN KHAN, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360