SignIn
Kerala Kaumudi Online
Monday, 21 September 2026 10.22 PM IST

ലോകത്തെ നടുക്കിയ ബ്രിട്ടീഷ് ബാലികയുടെ തിരോധാനം; 19 വർഷത്തിന് ശേഷം നിർണായക വെളിപ്പെടുത്തലുമായി മുഖ്യ പ്രതി

madeleine-mccann-
കാണാതായ ബ്രിട്ടീഷ് ബാലിക മാഡ്‌ലെയ്ൻ മിക്കൻ

ലണ്ടൻ: ലോകത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട കുട്ടികളുടെ തിരോധാന കേസുകളിൽ ഒന്നാണ് ബ്രിട്ടീഷ് ബാലികയായ മാഡ്‌ലെയ്ൻ മിക്കൻ കേസ്. 2007 മേയ് മൂന്നിനാണ് പോർച്ചുഗലിലെ പ്രിയാ ഡാ ലൂസ് റിസോർട്ടിൽ നിന്ന് മൂന്ന് വയസുകാരിയായ മാഡ്‌ലെയ്ൻ ദുരൂഹസാഹചര്യത്തിൽ കാണാതായത്. മാഡ്‌ലെയ്‌ന്റെ മാതാപിതാക്കളായ കേറ്റും ജെറിയും സുഹൃത്തുക്കൾക്കൊപ്പം റിസോർട്ടിലെ റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്താണ്, തൊട്ടടുത്ത അപ്പാർട്ട്‌മെന്റിലെ മുറിയിൽ ഉറങ്ങിക്കിടന്നിരുന്ന മാഡ്‌ലെയ്‌ൻ അപ്രത്യക്ഷയാകുന്നത്.

പോർച്ചുഗൽ, ബ്രിട്ടൻ, ജർമ്മനി എന്നീ രാജ്യങ്ങളിലെ പൊലീസ് ഏജൻസികൾ വർഷങ്ങളായി ഈ കേസ് അന്വേഷിച്ചുവരുന്നുണ്ട്. ഇപ്പോഴിതാ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട പ്രതി ക്രിസ്ത്യൻ ബ്രൂക്ക്നറുടെ പുതിയ വെളിപ്പെടുത്തലാണ് കേസിൽ വീണ്ടും വഴിത്തിരിവാകുന്നത്. മാഡ്‌ലെയ്ൻ കാണാതായ അന്ന് രാത്രിയിൽ താൻ ആ റിസോർട്ടിന് 137 മീറ്റർ മാത്രം അകലെയുള്ള കടൽത്തീരത്ത് ഉണ്ടായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു.

ഇതാദ്യമായാണ് തിരോധാനത്തിനുശേഷമുള്ള തന്റെ കൃത്യമായ സ്ഥാനം പ്രതി തുറന്നുപറയുന്നത്. ആ സമയത്ത് അവിടെ മയക്കുമരുന്ന് കച്ചവടം നടത്തുകയായിരുന്നുവെന്നും, പൊലീസ് തന്നെയന്ന് മൂന്നുതവണ തടഞ്ഞുനിർത്തി ചോദ്യം ചെയ്തിരുന്നുവെന്നും ബ്രൂക്‌‌നർ വ്യക്തമാക്കി. പൊലീസുകാർ തന്നെ കേസിൽ കുടുക്കുമെന്ന് ഭയന്നാണ് ഇത്രയും കാലം ഇത് ഒളിച്ചുവച്ചതെന്നാണ് ബ്രൂക്നറുടെ വാദം.

മറ്റൊരു ബലാത്സംഗക്കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന ബ്രൂക്നർ, 2025 സെപ്‌തംബറിൽ ജർമ്മനിയിലെ ജയിലിൽ നിന്നും മോചിതനായിരുന്നു. നിലവിൽ ജർമ്മനിയിൽ പൊലീസ് നിരീക്ഷണത്തിലാണ് ബ്രൂക്‌നർ കഴിയുന്നത്. മാഡ്‌ലെയ്ൻ കേസുമായി ബന്ധപ്പെട്ട് ബ്രൂക്നറെ യുകെയിൽ എത്തിച്ച് വിചാരണ ചെയ്യാൻ ബ്രിട്ടീഷ് പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ജർമ്മൻ നിയമപ്രകാരം സ്വന്തം പൗരന്മാരെ യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിലേക്ക് വിട്ടുനൽകാൻ കഴിയില്ല എന്നത് ഇതിന് തടസമാണ്‌.

തെളിവുകളുടെ അഭാവം മൂലം പ്രോസിക്യൂട്ടർമാർ ഇതുവരെയും മാഡ്‌ലെയ്‌ന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിച്ചിട്ടില്ല. വർഷങ്ങളായി ദുരൂഹത തുടരുന്ന കേസിൽ പ്രതിയുടെ പുതിയ വെളിപ്പെടുത്തൽ അന്വേഷണത്തിൽ നിർണായക വഴിത്തിരിവായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

English Summary

Madeleine McCann, a three-year-old British girl, mysteriously disappeared from a resort in Praia da Luz, Portugal, on May 3, 2007, while her parents were dining nearby.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MISSING CASE, MADELEINE MCCANN, CASEDAIRY WORLD, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY