
വാഷിംഗ്ടൺ: 74 വർഷങ്ങൾക്ക് മുമ്പ് അറ്റ്ലാന്റിക് സമുദ്രത്തിൽ തകർന്ന പാൻ അമേരിക്കൻ എയർവേയ്‌സ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. 'ക്ലിപ്പർ എൻഡെവർ' എന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് പോർട്ടോ റിക്കോ തീരത്ത് സമുദ്രനിരപ്പിൽ നിന്ന് 2,000 അടി ആഴത്തിൽ കണ്ടെത്തിയത്.
1952 ഏപ്രിൽ 11ന് വിമാനം ന്യൂയോർക്കിലേക്ക് പറന്നുയർന്ന പിന്നാലെ ഇരു എഞ്ചിനുകളും ഒരേസമയം തകരാറിലാവുകയായിരുന്നു. കടലിൽ അതിസാഹസികമായി ലാൻഡ് ചെയ്യേണ്ടി വന്ന വിമാനത്തിലെ യാത്രക്കാരും ക്രൂ അംഗങ്ങളും ആദ്യം സുരക്ഷിതരായിരുന്നു.
എന്നാൽ വിമാനം അതിവേഗം കടലിലേക്ക് താഴ്ന്നതോടെ ദുരന്തത്തിൽ കലാശിച്ചു. 69 യാത്രക്കാരിലും ക്രൂ അംഗങ്ങളിലും 17 പേർ മാത്രമാണ് രക്ഷപ്പെട്ടത്. ദുരന്തം വ്യോമയാന സുരക്ഷാ നിയമങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി. എയർ/സീ ഹെറിറ്റേജ് ഫൗണ്ടേഷൻ, ഡിസ്കവറി ചാനലിന്റെ 'എക്‌സ്‌പെഡിഷൻ അൺനോൺ' ഷോ തുടങ്ങിയവ സംയുക്തമായാണ് തെരച്ചിലിന് നേതൃത്വം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |